2010, ഡിസംബർ 22, ബുധനാഴ്‌ച

യമഹ ഹാന്‍ഡില്‍

പതിനാറു   വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഞായറാഴ്ച. പള്ളിയുടെ നാടക ശാല യോട് ചേര്‍ന്ന്  പിള്ളാരുടെ ഒരു വലിയ കൂട്ടം. അവരെല്ലാവരും ആശ്ചര്യത്തോടെ അങ്ങിനെ എന്തിനെയോ നോക്കി നിക്കുകയാണ്.  പള്ളി മുറ്റത്ത് നിക്കുന്ന കൊന്തം പുല്ലുകള്‍ പറിച്ചു  അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിച്ചിരുന്ന ഞാനും അപ്പോഴാണ്‌ അത് കാണുന്നത്. ഓടി ചെന്ന് നോക്കി , അതാ പള്ളിയിലെ പുതിയ ഹീറോ കളായി രണ്ടു പേര് അവതരിച്ചിരിക്കുന്നു.  ഒരു ഹീറോ റേഞ്ചര്‍ ഉം ഒരു BSA സ്ട്രീറ്റ് ക്യാറ്റും.  മാസങ്ങളായി ഞാനും എന്റെ BSA SLR ഉം വാണിരുന്ന സ്ഥാനത്ത് പുതിയ രണ്ടു പേരുടെ സാന്നിധ്യം എന്നേ മൂക ശോകനാക്കി.  ഇത് വന്നതോട് കൂടി, ബാര്‍ കവര്‍ ഇട്ടിരിക്കുന്ന , സ്പോന്ജ് സീറ്റ് കവര്‍ ഉണ്ടായിരുന്ന എന്റെ SLR നെ ഒരു കൂട്ടം അസൂയാലുക്കള്‍ പരിഹസിച്ചു തുടങ്ങി.

മൂകനായി മാറിയ ഞാന്‍ വീട്ടില്‍ വന്നു ബാര്‍ കവര്‍ ഊരി മാറ്റി നോക്കി. കഴുത്തേല്‍ പപ്പില്ലാത്ത കോഴിയുമായി അതിനെന്തോ സാമ്യം തോന്നിയത് കൊണ്ടു തിരിച്ചു ഇട്ടു.  പിറ്റേ ആഴ്ച സ്കൂളില്‍ എനിക്ക് ശ്രദ്ധ പതിപ്പിക്കാനെ കഴിഞ്ഞില്ല..അത് കൊണ്ടു പല തവണ ക്ലാസ്സ്‌ സമയത്തെ നിര കളിയില്‍ പരാജയപ്പെടുകയും, ടീചെര്മാരാല്‍ പിടിക്കപ്പെടുകയും ചെയ്തു.  ഊണിലും ഉറക്കത്തിലും ഗോലി കളിയിലും ശ്രദ്ധ ഇല്ലാതായി.

അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ആ കാഴ്ച കണ്ടു. പത്തില്‍ പഠിക്കുന്ന ഒരുത്തന്‍ തന്റെ റാലി  സൈകിളില്‍ ഒരു പുതിയ ഹാന്‍ഡില്‍ വച്ചിരിക്കുന്നു.  പ്രശസ്തിയിലേക്കുള്ള എന്റെ പാത ഇത് തന്നെ എന്ന് മനസ്സിലാക്കി ഞാന്‍ അവന്റെ അടുത്ത് നിന്നു കാര്യങ്ങള്‍ മനസ്സിലാക്കി. ആ ഹാന്‍ഡില്‍ ആണ് " യമഹ ഹാന്‍ഡില്‍ ". കുറച്ചു ദൂരെ ഉള്ള ഒരു വര്‍ക്ക്‌ ഷോപ്പില്‍ നിന്നാണ് അവന്‍ അത് മേടിച്ചത്.  ഒന്നും നോക്കിയില്ല നേരെ അങ്ങ് ചെന്ന്.

അവര്‍ പറഞ്ഞു യമഹ ഇല്ല സുസുക്കി ഉണ്ട്..ഞാന്‍ നോക്കി കണ്ടു..അടിപൊളി ഇതെന്റെ സൈകിളില്‍ കേറിയാല്‍ ഞാന്‍ സ്പാറും.  പക്ഷെ വില പ്രശ്നം ആണ് 25 രൂപ.  പക്ഷെ മേടിക്കുക തന്നെ . മേടിച്ചു വീട്ടില്‍ കൊണ്ടു വന്നു. ശനി ആഴ്ച ആകാന്‍ വേണ്ടി കാത്തിരുന്നു. അതിനു മുന്‍പ് സൈകിള്‍ അഴിച്ചു പണിയാന്‍ നിന്നാല്‍ അപ്പന്‍ എന്നെ അലക്കി പിഴിയും.

ശനി ആഴ്ച നല്ല ദിവസം. പുതിയ ഹാന്‍ഡില്‍ പിടിപ്പിച്ചു കഴിഞ്ഞപ്പോളാണ് ഒരു പ്രശ്നം അതങ്ങോട്ട് മുറുകുന്നില്ല..പലതവണ പ്രയത്നിച്ചപ്പോള്‍ രണ്ടു   കാര്യം മനസ്സിലായി

ഒന്ന് -ഹാണ്ടില്നു വണ്ണം കുറവാണ്,

രണ്ടു-മുറുക്കുന്ന നട്ട് നരകത്തിലെ മുരിക്ക്‌ മരം പരുവത്തില്‍ മെഴു മെഴാ എന്നായി. സ്പാനെര്‍ പിടിക്കുന്നില്ല.

അപ്പന്‍ വന്നു പറഞ്ഞു നീ വേണോങ്കി അത് കൊണ്ടെ വോര്‍ക്ശോപ്പില്‍ കൊട്  എന്ന്. പക്ഷെ അങ്ങോര്‍ക്ക് എന്ത് അറിയാം, പിറ്റേന്ന് ഇതെനിക്ക് പള്ളിയില്‍ അവതരിപ്പിക്കാന്‍ ഉള്ളതാണ്.

അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ അത് കണ്ടു. ബാക്ക് വീല്‍ പിടിപ്പിചിരിക്കുന്നടത്ത് ഓരോ നട്ട് അധികം ഉണ്ട്. സൈകിലിന്റെ ഫ്രെമിനും കാരിയരിനും ഇടക്കുള്ള നട്ട് അനാവശ്യം ആണ് , കാരണം ഏറ്റവും പുറത്ത് അതെ പോലെ വേറെ ഒരു നട്ട് ഒണ്ടു. ഒന്നും നോക്കിയില്ല കഷ്ടപ്പെട്ട് അത് ഊരി. തല്‍സ്ഥാനത് മെഴു മെഴാ നട്ട് കേറ്റി.

ഹാന്‍ഡില്‍ മുറുക്കുന്നിടത്ത് ഒരു സൈകിള്‍ ട്യൂബിന്റെ പീസ്‌ കേറ്റി മുറുക്കി. ഹാന്‍ഡില്‍ ഇല്‍ പുതിയ പ്ലാസ്റിക് പൂക്കള്‍ പിടിപ്പിച്ചു . എല്ലാം ശുഭം.

ഞായര്‍ ദിനം. ഉയത്തെഴുന്നേറ്റ  എന്റെ സൈകിള്‍ നെ കാണാന്‍  ചുറ്റും  മൊത്തം ആള്‍ക്കൂട്ടം.  എന്റെ പിതൃ സഹോദര പുത്രന്‍,  എന്റെ ഗുരു ടോമിചായാന്‍ ( തൊമ്മി ) വന്നു സൈകിള്‍ എന്റെ കയ്യില്‍ നിന്നു മേടിച്ചു.  എനിക്കന്നെരെ മനസ്സിലായി , പുള്ളി കാമുകിയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ആയുള്ള പുറപ്പാടില്‍ ആണ്.  കുന്നും പുറത്തുള്ള പള്ളിയില്‍ നിന്നു നോക്കിയാല്‍ താഴെ  വഴി കൃത്യമായി കാണാം, കാമുകി സണ്‍‌ഡേ സ്കൂള്‍ കഴിഞ്ഞു വീട്ടില്‍ പോകുവാന് . പുള്ളി അങ്ങോട്ടുമിങ്ങോട്ടും സൈകിള്‍ ചവിട്ടി   പുള്ളികാരിയെ കടന്നു പോകുമ്പോ മണിയടിച്ചു വിലസുക ആണ്.

കാമുകന്‍ വീശി സൈകിള്‍ ഡ്രിഫ്റ്റ് ചെയ്യിക്കുംപോ ഏതു  8 ആം ക്ലാസ്സുകാരി ആണ് രോമാന്ച്ച കഞ്ചുക ആകാത്തത്? .  ആവേശം മൂത്ത് പുള്ളിയുടെ സ്പീഡ് കൂടിയപ്പോ എന്റെ മനസ്സില്‍ ഒരു അപായ മണി മുഴങ്ങി.  ഞാന്‍ മനമുരുകി പ്രാര്ത്ടിച്ചു ," തോമ്മിചായന്റെ ആത്മാവിനു കൂട്ടായിരിക്കണേ..."

പുള്ളി നിന്നു ചവിട്ടി സ്പീഡ് കൂട്ടും, എന്നിട്ട് സീറ്റില്‍ ഇരിക്കും , പുള്ളികാരിയെ കടന്നു പോകും, കുറെ ദൂരം ചെന്ന് ബ്രേക്ക്‌ പിടിച്ചു ചെരിച്ചൊരു നിരത്തല്‍ ആണ്. അപ്പൊ സൈകിള്‍ തനിയെ തിരിഞ്ഞു വരും.  ഈ പ്രക്രിയ  യുടെ ഒടുവില്‍  അനിവാര്യമായത് സംഭവിച്ചു. നിന്നു ചവിട്ടുന്നതിനു ഇടയില്‍ സുസുകി ഹാന്‍ഡില്‍ "കീ"  എന്ന് താന്നു പോയി.  ഒരു നിലവിളി ശബ്ദത്തോടെ ഇറക്കം വഴി പാഞ്ഞുപോയ തോമ്മിചായനേം സൈകിളിനേം താഴേ ഉള്ള വെട്ടു കല്ല്‌ കുഴിയില്‍ നിന്നു നാട്ടുകാര്‍  കണ്ടു എടുക്കുക ആയിരുന്നു. 

വീഴ്ചയുടെ ആഖാതത്തില്‍ തെറിച്ചു  പോയ പിന്‍ ചക്ക്രം സൈകിലിന്റെ  ഫ്രന്റ്‌ ബാറില്‍ കെട്ടി  വച്ചു പിന്‍ വശം പൊക്കി പിടിച്ചു, തൂങ്ങി ആടുന്ന  ഹാണ്ടിലുമായി   വീടിലേക്ക്‌ വരുന്ന എന്നെ കണ്ടു പത്രം വായിച്ചു കൊണ്ടിരുന്ന അപ്പന്‍ പൊട്ടി പൊട്ടി ചിരിച്ചു...

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മൊബൈല്‍ മോര്‍ച്ചറി-ഒരു ഫ്ലാഷ് ബാക്ക്

വര്‍ഷങ്ങള്‍ക്കു മുന്‍പ്, നേഴ്സുമാര്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ സ്ഥലത്തേക്ക് കോലേല്‍ ഭാണ്ടവും കെട്ടി യാത്ര പോകുന്നതിനും മുന്‍പ്, (  ദിനോസറുകളുടെ കാലത്തിനു ശേഷം ..?) ഞങ്ങളുടെ നാട്ടില്‍ നിന്നു ഇറ്റലി പറ്റിയ ഒരു വ്യക്തി ഉണ്ടായിരുന്നു.


അയാള്‍ എന്ജിനിയരോ ശാസ്ത്രജ്ഞനോ അല്ല, മെയില്‍ നെഴ്സോ , ഹസ്ബന്ടോ അല്ല..മറിച്ച് അദ്ദേഹം നല്ല ഹൃദയമുള്ള ഒരു തടിപ്പണികാരന്‍ ആയിരുന്നു.

ഒരു സായം സന്ധ്യയില്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കപ്പ പൂളും കടിച്ചു അങ്ങിനെ മലര്‍ന്നു കിടക്കുംപോളാണ് അദ്ദേഹത്തിന് യാത്ര പോകണം എന്ന വെളിപാട് ഉണ്ടാവുന്നത്. തന്റെ അയല്‍വക്കം കാരനും, കഥകളി ചെണ്ട വിദ്വാനുമായ ഒരു സുഹൃത്ത് യൂറോപ്യന്‍ പര്യടനത്തെ പറ്റി പറയുന്നത് അദ്ദേഹം കേട്ടിരുന്നു. എങ്ങിനെയും അവരുടെ കൂടെ യാത്ര പോണം, അയാള്‍ ചാടി എണീറ്റു.

അത്രയും നേരം അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ വളരെ നൈസ് ആയി നിന്നു കപ്പ പൂള്‍ കടിച്ചു കൊണ്ടിരുന്ന ഒരു ലോക്കല്‍ പട്ടി നിലവിളിച്ചു കൊണ്ടു ഓടി, കോഴികള്‍ കൊക്കി കൊണ്ടു ഓടി പറന്നു , കാക്കകള്‍ ചിറകടിച്ചു പറന്നു.

അതെ, ഞങ്ങളുടെ താലൂക്കിലെ ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി അവിടെ പിറവി എടുത്തു.

വിചാരിച്ച പോലെ തന്നെ പീലിക്കുഞ്ഞു എന്ന യുവാവ് കഥകളി ടീം ഇല്‍ എങ്ങിനെയോ കയറി കൂടി. ഏതോ വാദ്യ വിദ്വാന്‍ എന്ന റോള്‍ ഇല്‍ ആയിരിക്കണം അയാള്‍ പോയത്.

ഒരു മാസത്തെ വിസയില്‍ ആണ് പോയതെങ്കിലും ടീം നൊപ്പം പീലിക്കുഞ്ഞു തിരിച്ചു എത്തിയില്ല. അപ്പോളാണ് നാട്ടുകാര്‍ ആ സത്യം അറിഞ്ഞത്. മിലാന്‍ വിമാനതാവളത്തില്‍ വച്ച് കൊടിനെറെര്‍ ടെ കണ്ണി കുത്തിയ ശേഷം പീലികുഞ്ഞു തിരക്കിലേക്ക് ഓടിമറഞ്ഞു എന്ന്.

ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാര്‍. പോയ വഴി പിന്നെ കണ്ടിട്ടില്ല.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം 'പീലിയാടോ പാമ്പെല' എന്ന ഇറ്റലി കാരന്‍ പീലികുഞ്ഞു നാട്ടില്‍ തിരിച്ചു എത്തി. പണക്കാരനായി, ഇറ്റലി പൌരനായി എത്തിയ അദ്ദേഹം പിന്നീട് നാട്ടില്‍ നിന്നു കുറെ ആള്‍ക്കാരെ ഇറ്റലി പറ്റിച്ചു.
അങ്ങിനെ ഒരു സുപ്രഭാതത്തില്‍  അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഒരു ടെലെഗ്രം കിട്ടി. വിശുദ്ധ പീലി ദിവങ്ങതനായി. ബോഡി അയച്ചിട്ടുണ്ട്.

രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി. ഇത്രയും ദൂരം വരാന്‍ നിവര്‍ത്തി ഇല്ലാഞ്ഞത് കൊണ്ടു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ താന്താങ്ങളുടെ വീടിലേക്ക്‌ വേണ്ടിയ ഫോറിന്‍ സാധനങ്ങള്‍ പെട്ടിയില്‍ നിക്ഷേപിചിട്ടുണ്ടായിരുന്നു.

പീലിചെട്ടന്റെ കണ്ണേല്‍ വച്ചിരുന്ന കൂളിംഗ്‌ ഗ്ലാസില്‍ 'ഒതലത്തില്‍ വറീത് മാപ്പിളക്കു. മകള്‍ സൂസി അയക്കുന്നത് ' എന്ന് എഴുതിയിരുന്നു.

നെഞ്ചിനു മുകളില്‍ വച്ച കയ്യില്‍ അയല്‍വക്കോം കാരന്‍ ദേവസിക്ക് മകന്‍ അയച്ച 8 ബാറ്റെരി ടോര്‍ച്ചു അദ്ദേഹം വിടാതെ പിടിചിട്ടുണ്ട്ടയിരുന്നു.

വീട്ടിലത്തി, അത്യാവശ്യം കരച്ചില്‍ പരിപാടിക്ക് ശേഷം കുഴിയിലേക്ക് പോകാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്ക് തിരിച്ചു. അപ്പോളാണ് ഒരു പ്രശ്നം, രാജകീയ പെട്ടി പള്ളിയിലെ കുഴിയില്‍ ഇറങ്ങത്ത്തില്ല.

ഓക്കേ, ഡോണ്ട് വര്റി എന്ന് പറഞ്ഞു കുഴിവെട്ടുകാരന്‍ പാപ്പിചേട്ടന്‍ തന്റെ ഐഡിയ പ്രകാരം പീലിചെട്ടനെ ഒരു സാദ പെട്ടിയിലേക്ക് മാറ്റി.

തടിയില്‍ തീര്‍ത്ത, അകത്തു പ്രത്യേകതരം ഫിനിഷിംഗ് ഉള്ള രാജകീയ പെട്ടിയിലേക്ക് ഏവരും സൂക്ഷിച്ചു നോക്കി നിന്നു.

( വായനക്കാരെ, നിങ്ങള്‍ കാണുന്ന ഈ പെട്ടിയാണ് കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല്‍ മോര്ച്ചരിയുടെ പ്രചോദനം , അതിന്റെ കണ്ടുപിടിത്തത്തെ പറ്റി അടുത്ത പോസ്റ്റ്‌.)

പെട്ടി കുഴിയിലേക്ക് ഇറക്കാന്‍ കയര്‍ അന്വേഷിച്ചു പോകുന്ന ആള്‍ക്കാരെ നോക്കികൊണ്ട്‌ ദൂരെ മാറി ഒരു മൂലയില്‍ ഇരുന്നു ബീഡി കത്തിച്ച പാപ്പിചേട്ടന്‍ പറഞ്ഞു..

' കയര്‍ ഒന്നും വേണ്ടടാ, പീലി ഊര്‍ന്നു ഇറങ്ങിക്കോളും, ഞങ്ങള് പണ്ട് തെങ്ങെ കേറിക്കൊണ്ടിരുന്നതാ..'

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കപ്പകാലായിലെ പ്രാസംഗികന്‍

ഇടവക പള്ളിയുടെ പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റബ്ബര്‍ വില കുതിച്ചു നിന്നിരുന്ന ഒരു കാലമായതു കൊണ്ടു പിന്തിരിപ്പന്‍ മുട്ടനാടുകളും കുഞ്ഞാടുകളുടെ കൂടെ കൂടിയിട്ടുണ്ട്. കാശ് പിരിവിന്റെ കിക്ക് ഓഫ്‌ മീറ്റിംഗ് ഒരു സമ്മേളനം തന്നെ ആയി നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ അന്ന് ഇടവകയില്‍ പെട്ട മാണിച്ചായന്‍ അവര്കളെ തിരുസഭയില്‍ ഒരു സുപ്രധാന പദവി ലഭിച്ചത്തിന്റെ പേരില്‍ ആദരിക്കാനും തീരുമാനിച്ചു.

ഈ പരിപാടിയില്‍ കൂടി അദ്ദേഹത്തിന്റെ പ്രീതിയും NRI മക്കളില്‍ നിന്നു ഒരു കനത്ത സംഭാവനയും പതച്ചെടുക്കുക ആണ് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഗൂഡോദ്ദേശം. അതിനായി ഒരുക്കങ്ങള്‍ എല്ലാം നടത്തി. സ്വാഗതം ആശംസിക്കാന്‍ യുവജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പ്രാസന്ഗികന്‍ ഷിബി പൂവാലന്‍ നിയോഗിതനായി.

അങ്ങിനെ മീറ്റിംഗ് ദിവസം വന്നെത്തി. സ്റെജില്‍ വികാരിയച്ചന്‍, മാണിച്ചായന്‍, പഞ്ചായത്ത് പ്രസിഡണ്ട്‌ , സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നിവര്‍ ഉപവിഷ്ടരായിരിക്കുന്നു.

പെട്ടെന്നാണ് പള്ളിയിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. സ്വാഗത പ്രാസന്ഗികന്‍ ഷിബി പൂവാലനെ പോലീസ് പിടിച്ചു. സിജിമോന്‍ കപ്പക്കാലയുടെ ബുക്കും പേപ്പറും ഇല്ലാത്ത നര്‍മദ ആയിരുന്നു വില്ലന്‍. കമ്മറ്റികാര്‍ പകരം ആളെ തേടി ഓട്ടം തുടങ്ങി. അവസാനം ഓട്ടം സിജിമോന്റെ അടുത്ത് തന്നെ ചെന്നവസാനിച്ചു. കാരണം സിജിമോന്‍ പേടിച്ചു വിറചാനെങ്കിലും ചില യോഗങ്ങള്‍ക്ക് കൃതജ്ഞത പറഞ്ഞിട്ടുണ്ട്.

യുവ അച്ചായത്തിമാര്‍ ഉള്‍പ്പെടുന്ന സദസ്സ് ആണ്, ഇതുപോലൊരു സന്ദര്‍ഭം ഇനി കിട്ടില്ല മുതലായ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ സിജിമോന്‍ പരിപാടി അങ്ങ് ഏറ്റു. പെട്ടന്ന് ചില വാക്യങ്ങള്‍ ഒക്കെ തട്ടികൂട്ടി. സ്റെജിലേക്ക് കേറി വരുന്ന സിജിമോനെ കണ്ടപ്പോള്‍ മാണിചായന്റെ മുഖത്തൊരു സന്തോഷ കുറവ്. അതിന്റെ കാരണം സിജിമോന്റെ വല്യപ്പച്ചന്‍ കപ്പക്കാലയില്‍ കുഞ്ഞൂഞ്ഞും മാണിചായനും തമ്മിലുള്ള ഒരു കശപിശ ആണ്. അതെ പറ്റി പിന്നീട് വിവരിക്കാം.

സിജിമോന്‍ സ്റെജിലേക്ക് കേറി പോഡിയത്തിന്റെ പിന്നില്‍ നില ഉറപ്പിച്ചു. ചങ്കിനകത്ത്‌ ഒരു ആദിവാസി ഗാനം മുഴങ്ങുന്നു, കാഴ്ച ചെറുതായിട്ട് മങ്ങിയോ എന്നൊരു സംശയം, ചെവി അടച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു DFX എഫ്ഫെക്റ്റ്‌.

വരുന്നത് വരെട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഓരോരുത്തര്‍ക്കും സ്വാഗതം കാച്ചി. ഓരോരുത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ സദസ്സില്‍ നിന്നു ഓരോ പെണ്‍കുട്ടികള്‍ റോസാ പൂക്കള്‍ സ്റെജിലുള്ള വ്യക്തികള്‍ക്ക് കൊണ്ടെ കൊടുക്കും. അങ്ങിനെ മാണിചായനുള്ള സ്വാഗതവും പറഞ്ഞു തീര്‍ന്നു, പുള്ളിക്കുള്ള റോസാ പൂവുമായി ഒലിച്ചു വരുന്ന മൂക്ക് സ്കാര്‍ഫ് കൊണ്ടു തൂത്തു സിജിമോന്റെ ഒരു കസിന്‍ വേദിയിലേക്ക് വരുന്നു.

സ്വാഗതം ഏറ്റു. വേദിയില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഹാപ്പി. മാണിച്ചായന്‍ വെരി ഹാപ്പി.

എങ്കില്‍ പിന്നെ ഒരു കാച്ചൂടെ കാച്ചിയെക്കാം. എന്തായാലും വെല്ല്യപ്പനും ആയിട്ടുള്ള പെണക്കം കൊച്ചുമോന്‍ ആയിട്ട് അവസാനിപ്പിച്ചുകളയാം.

അവള്‍ മൂക്ക് തൂക്കുന്നതിനും റോസാ പൂവ് കൊടുക്കുന്നതിനും ഇടയില്‍ സിജിമോന്‍ മാണിച്ചായനെ പരമാവധി തേക്കാനുള്ള ഉദ്ദേശത്തോടെ ഒരു സെന്റെന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചു.

മാണിച്ചായന്‍ പണ്ട് ഇന്‍ഡോ പാക്‌ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്‌. അത് വച്ച് ഒരു സെന്റെന്‍സ് ഉണ്ടാക്കി , കിടു എന്നാല്‍ കിക്കിടു.

ഇതാണ് സെന്റെന്‍സ്..

' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരാക്രമി കൂടി ആണ് അദ്ദേഹം. ഇടവകയുടെ സ്നേഹാദരവുകള്‍ അദ്ദേഹത്തെ അറിയിച്ചു കൊണ്ടു ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കുന്നു.'

കൊള്ളാം, സിജിമോന് സ്വന്തം കഴിവില്‍ ഒരു ചെറിയ അഹങ്കാരം തോന്നി. റോസപൂവ് കൊണ്ടെ കൊടുത്തു, കയ്യടി അടങ്ങി. സിജിമോന്‍ ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസത്തോടെ തന്റെ മാസ്റ്റര്‍ പീസ് അങ്ങ് കാച്ചി.


മൊത്തം പറയാന്‍ പറ്റിയില്ല, അതിനു മുന്‍പേ സദസ്സില്‍ നിന്നു ആര്‍ത്തു ചിരി മുഴങ്ങി, കൂട്ടത്തില്‍ കൂവലും. എന്താണ് സംഭവിച്ചതെന്ന് സിജിമോന് മനസ്സിലായില്ല.

സ്റെജിലേക്ക് നോക്കിയ സിജിമോന്‍ കണ്ടത്, മുഖം പൊത്തി ചിരിക്കുന്ന വികാരിഅച്ചനെയും, കടുവയുടെ മുഖഭാവത്തോടെ രോഷാകുലനായി തന്നെ നോക്കി വിറയ്ക്കുന്ന മാണിചായനെയും ആണ്. പഞ്ചായത്ത് പ്രസിഡണ്ട്‌ തോര്‍ത്ത്‌ കടിച്ചു ചിരി അമര്ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു അത് ഒരു കലാഭവന്‍ മണി ചിരിയായി അടുത്തിരുന്ന മൈക്കിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു.

സദസ്സിലെ ബഹളം കാരണം തന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കാന്‍ നിക്കാതെ സിജിമോന്‍ സ്ഥലം കാലിയാക്കി സ്റെജിന്റെ പിന്നിലെത്തി. അവിടെ ചിരിയുടെ പൂരം നടക്കുകയാണ്.

' നീ എന്ത് പോക്ക്രിതരമാ വിളിച്ചു പറഞ്ഞത്'.. ഒരു കമ്മിറ്റി കാരന്‍ ചോദിച്ചു.


അപ്പോളാണ് സിജിമോന്‍ അത് മനസ്സിലാക്കിയത്. ആവേശം കൂടി സിജിമോന്‍ പ്രസങ്ങിച്ചത് ഇപ്പ്രകാരം ആയിരുന്നു..' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, അദ്ദേഹം ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരമാക്രിയാണ് ...'


ഇടിവെട്ടിയപോലെ സിജിമോന്‍ നിന്നു...


അപ്പൊ വികാരി അച്ചന്റെ ശബ്ദം, 'മാണി സാറേ നിന്നെ..അത് ഒരു അബദ്ധം പറ്റിയതാ..'

' അച്ഛനൊന്നും പറയണ്ട.. കുഞ്ഞൂഞ്ഞിന്റെ കൊച്ചുമോനല്ലേ അവന്‍ , അവന്‍ മനപൂര്‍വം എന്നെ കളിയാക്കിയതാ.. നിങ്ങളെല്ലാം ഉണ്ട് അതിന്റെ കൂടെ...'

' മാണിസാറേ ..'

'പോണം ഹേ..'

2010, ജൂൺ 12, ശനിയാഴ്‌ച

പാപ്പിചേട്ടനും പന്നിയെലിയും

തുടരന്‍ കഥകളോട് വായനകാര്‍ക്കുള്ള പ്രതികരണം കണക്കാക്കി ഞാന്‍ എന്റെ എഴുത്ത് ശൈലി മാറ്റുകയാണ്. ഇനി ഇത് പോലുള്ള നുറുങ്ങുകളായിരിക്കും പോസ്റ്റ്‌ ചെയ്യുക, അഭിപ്രായം അറിയിക്കുമല്ലോ? .


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു രണ്ടാം ക്ലാസ്സുകാരെന്റെ അടുത്ത് 'എലിയുടെ ശത്രു ആര്?' എന്ന് ചോദിച്ചാല്‍ അവന്‍ ഒന്ന് സംശയിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

ചോദ്യത്തിന് ചില കുട്ടികള്‍ ' പൂച്ച' എന്നും മറ്റു ചിലര്‍ ' പാപ്പിചേട്ടന്‍' എന്നുമായിരിക്കും ഉത്തരം തരിക,

ആദ്യത്തെ ഉത്തരം തികച്ചും നോര്‍മല്‍ ആയതു കൊണ്ടു രണ്ടാമത്തെ ഉത്തരത്തിലേക്കു കടക്കാം.

പാപ്പിചെട്ടന്‍ ഞങ്ങളുടെ പള്ളിയിലെ കുശിനിക്കാരന്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍. ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.

രാത്രി സമയത്ത് ഒരു കറ്റ ചൂട്ടും കത്തിച്ചു വീശി, റബ്ബര്‍ തോട്ടത്തിന് നടുവില്‍ കൂടിയുള്ള ഒരു തൊണ്ടില്‍ കൂടി യാത്ര ചെയ്തു വേണം അദ്ദേഹത്തിന് തന്റെ വീട്ടിലെത്താന്‍.

അങ്ങിനെ ഒരു രാത്രി , പാപ്പി ചേട്ടന്‍ യാത്ര ചെയ്യുമ്പോ അത് വഴി സെക്കന്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു തന്റെ വീട്ടിലേക്കു സാധനങ്ങളുമായി പോവുകയായിരുന്ന ഒരു പന്നി എലി ചൂട്ടു വെളിച്ചം കണ്ടു ' യെല്ലോ സിഗ്നല്‍' ആണെന്ന് ധരിച്ചു തൊണ്ടില്‍ വെയിറ്റ് ചെയ്യുവാനിടയായി. ചൂട്ടിന്റെ രൂക്ഷമായ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച എലി, 'ഡിം ദ ലയ്റ്റ് ഗോഡ് ഡാം ഇറ്റ്‌ ' എന്ന് അസഹ്യനായി വിളിച്ചു പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പാപ്പിചെട്ടന്‍ ഇത് മനസ്സില്ലാക്കാതെ എലി തന്റെ നേരെ നോക്കി പല്ലിളിച്ചു ചീറ്റുവാനെന്നോ മറ്റോ തെറ്റിദ്ധരിച്ചു ചൂട്ടു കറ്റ നേരെ എലിയാചെന്റെ മോന്തക്ക് വച്ച് കൊടുത്തു. ´

പൊള്ളലേറ്റ് വട്ടം ചാടിയ എലി ഉടന്‍ കണ്ണാടിയെടുത്തു മുഖം നോക്കി, താന്‍ കഷ്ടപ്പെട്ട് ഷേപ്പ് ചെയ്തെടുത്ത ഫ്രഞ്ച് താടി കരിഞ്ഞിരിക്കുന്നത് കണ്ടു അലറി കൊണ്ടു പാപ്പിചെട്ടന്റെ നേരെ പാഞ്ഞടുത്തു. ഇനി രക്ഷയില്ല എന്ന് കണ്ട പാപ്പിചേട്ടന്‍ നൂറേല്‍ വണ്ടി വിട്ടു, എലിയാണെങ്കില്‍ 'നിന്നെ ഇന്ന് ഞാന്‍ കൊല്ലുവെടാ' എന്ന് പറഞ്ഞു പുറകെയും.

വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍ സെക്കന്റുകളുടെ മാര്‍ജിനില്‍ തന്റെ വീട്ടിലെത്തിയെങ്കിലും കതകു അടച്ചിരുന്ന കൊണ്ടു അകത്തു കയറാന്‍ പറ്റാതെ വന്നു കതകില്‍ ഇടിച്ചു നിന്നു. ' അയ്യോ എടീ കതകു തുറക്കോ ' എന്ന് വിളിച്ചു കതകില്‍ ഇടിക്കുന്നതിനിടയില്‍ പന്നിഎലി വന്നു പാപ്പിചെട്ടന്റെ കാലേല്‍ വന്‍ പണി കൊടുത്തു തിരിച്ചോടി.

' ) ' ആകൃതിയിലുള്ള ആയുധം കൊണ്ടു പാപ്പിചെട്ടനെ ആക്രമിച്ച എലിക്കെതിരെ നടപടി എടുത്തെങ്കിലും, ഒരു പെര എലി ആണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു മുന്‍പ് ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു.( ഇതോടെ പാപ്പിചേട്ടന്‍ എലികളെ തന്റെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിക്കുകയും പില്‍ക്കാലത്ത്‌ അവര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ തന്റെ താടിയും മീശയും വരെ ബലി കൊടുക്കുകയും ചെയ്തു.. ആ കഥ പിന്നീട് വിവരിക്കാം)

2010, ജൂൺ 11, വെള്ളിയാഴ്‌ച

ആചാര്യ ദേവോ ഭവ:

മൂക്കിനു താഴെ കറുപ്പ് തെളിഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാ ആണ്‍ പുള്ളൈ കളേം പോലെ ഈ ഉള്ളവനും ഒരു ആശ. മറ്റൊന്നുമല്ല , ഒന്ന് മദ്യപാനം കുടിക്കണം.

ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ വിശുദ്ധന്മാരെ അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. എന്റെ ജ്യേഷ്ഠ സ്ഥാനിയും അന്നത്തെ ഒരു കോളേജ് കുമാരനും, ബഹുമുഖ പ്രതിഭയുമായ തോമ്മിച്ചായന്‍ തന്നെ ആശ്രയം എന്ന് ഞാന്‍ മനസ്സിലാക്കി. ഏറ്റെടുത്ത ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ഥത കാണിച്ചിരുന്ന തോമ്മിച്ചായന്‍, എന്റെ 'വീശിനിരുത്ത്' അദ്ദേഹത്തിന്റെ കോളേജ് ന്റെ അടുത്തുള്ള ' അങ്ങനവാടി ' ഷാപ്പില്‍ അറേഞ്ച് ചെയ്യുകയും, നാക്കില്‍ എഴുതാനുള്ള അച്ചാര്‍ പ്രത്യേകം എടുത്തു വയ്പ്പിക്കുകയും ചെയ്തു.

എന്നെപോലുള്ള പൈതങ്ങള്‍ ഹരിശ്രീ കുറിക്കാന്‍ എത്തിയിരുന്നത് കൊണ്ടാണ് ആ ഭാഗത്തുള്ള മൂത്ത കുടിയന്മാര്‍ ആ ഷാപ്പിനു 'അങ്ങനവാടി' എന്ന് പേരിട്ടത്.

അവിടെ നിന്നും തുടങ്ങിയ ആര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

ചെറുകിട കോളേജ് രാഷ്ട്രിയവും, 'അങ്ങനവാടിയിലെ ' അധ്യാപനവും ഒക്കെ ആയി നടന്ന അദ്ദേഹം ഒരിക്കല്‍ ' ബീഹാരിന്റെയും നാഗലന്റിന്റെയും' ചില രാഷ്ട്രീയ കാര്യങ്ങളെ തുടര്‍ന്ന് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതന്‍ ആയി. ( ഷാപ്പില്‍ വന്ന ഒരു പാവം അബ്കാരിയുമായി ഉണ്ടായ സംഖട്ടനത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയെതെന്നു ആരൊക്കെയോ പറയുന്ന കേട്ടിരുന്നു).

എന്തായാലും വീട്ടുകാര്‍ അദ്ദേഹത്തെ ഒന്ന് 'നന്നാക്കി എടുക്കണം' എന്ന് തീരുമാനിച്ചു അദ്ദേഹത്തിന്റെ ഒളിവു കാലം ഹൈ റേന്ജില്‍ ഉള്ള ഞങ്ങളുടെ കൊച്ചപ്പന്റെ വീട്ടില്‍ ആണെന്ന് ഉറപ്പിച്ചു. കൊച്ചപ്പനും അദ്ദേഹത്തിന്റെ മൂന്നു മക്കളും തികഞ്ഞ വിശ്വാസികളും , മദ്യവിരോധികളും , കടിനാധ്വാനികളും   ആയിരുന്നു. അവിടത്തെ ഒളിവു കാലം തോമ്മിച്ചായനെ  തീര്‍ച്ചയായും ഒരു നല്ല മനുഷ്യനാക്കി മാറ്റി എടുക്കും എന്ന് ഞാന്‍  വിഷമത്തോടെ മനസ്സിലാക്കി.


ആഴ്ചകള്‍ക്ക് ശേഷം തോമ്മിച്ചായന്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു, ആളാകെ മാറി, ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളീല്‍ പോകുന്നു, രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥന, ഷാപ്പില്‍ പോകാറെ ഇല്ല. അങ്ങിനെ ആക മാറ്റം. എന്നതായാലും ഞാന്‍ അനാഥന്‍ ആവുകയും, വീണ്ടും സ്വന്തം ക്ലാസ്സിലെ ബീഡിക്കുറ്റി സംഖത്തില്‍ തിരിച്ചു കയറുകയും ചെയ്തു.


അങ്ങിനെ ഇരിക്കെ ഈസ്റെര്‍ എത്തി. 'ഈസ്റെര്നു തൊമ്മിയുടെ തനി നിറം പുറത്താവും, അവന്‍ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും' എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു നിന്ന പഴയ കമ്പനികളെയും, ഈ ശിഷ്യനെയും വളരെ ക്രൂരമായ രീതിയില്‍ ഈസ്റെര്‍ സ്തുതി പറഞ്ഞു തോമ്മിച്ചായന്‍ ഒഴിവാക്കി വിട്ടു, അപ്പന്റെയും അമ്മയുടെയും കൂടെ വിനയാന്വിതനായി രാത്രി കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോകുന്ന തൊമ്മിയെ വിശ്വാസം വരാതെ ഞങ്ങള്‍ നോക്കി നിന്നു.


അങ്ങിനെ ഈസ്റെര്‍ കഴിഞ്ഞു പോയി, പിറ്റേന്ന് രാവിലെ വീടിനെ നടുക്കി കൊണ്ടു ഒരു ഫോണ്‍ കാള്‍,

 തോമ്മിച്ചായനെ  കാണാനില്ല!!!!!...

എല്ലാവരും അവിടെ വീട്ടില്‍ കൂടിയിരിക്കുന്നു. ഞാനും അപ്പനും വല്ല്യപ്പച്ചനും നേരെ വണ്ടി എടുത്തു തോമ്മിച്ച്ചായന്റെ   വീട്ടിലെത്തി. അവിടെ ആണെങ്കില്‍ ഒരു മരിച്ച വീട്ടിലെ പരുവം. മിറ്റത്തും വീട്ടിലും എല്ലാം ആള്‍ക്കാര്‍. തോമ്മിചായന്റെ അമ്മ ബോധം കെട്ടു കിടക്കുന്നു, അപ്പന്‍ ആകപ്പാടെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു.


' ഇന്നലെ ഉച്ച വരെ വീട്ടില്‍ ഉണ്ടായിരുന്നു , ഊണുകഴിഞ്ഞു പറമ്പിലേക്ക് കൃഷി നോക്കാന്‍ ഇറങ്ങിയതാനത്രേ. ഒളിവില്‍ നിന്നു വന്നതില്‍ പിന്നെ കൃഷിയില്‍ എല്ലാം താല്പര്യം കാണിച്ചിരുന്നു. കുന്നിന്‍ മുകളില്‍ വാഴ കന്നു വക്കുകയും സ്ഥിരമായി വെള്ളം കോരി കൊണ്ടെ ഒഴിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്ന ചെക്കനാ , ' അയലോക്കം കാര്‍ തമ്മില്‍ തമ്മില്‍ പറയുന്നു.

' ഇനി ആ പഴയ തല്ലു കേസ് , മറ്റവന്‍ മാര്‍ അപായപ്പെടുതിയതാണോ ചെറുക്കനെ?'. വേറൊരാള്‍ സംശയം പറയുന്നു.

ഇത് കേട്ടതോടെ എനിക്കും ഒരു ചെറിയ പേടി തോന്നി തുടങ്ങി.

പെട്ടന്ന് തോമ്മിചായന്റെ വീട്ടിലെ പണിക്കാരന്‍ ഓടി വരുന്നു, ...' അച്ചായോ , അച്ചായോ, ...തൊമ്മി കുഞ്ഞു..'

ങേ..എന്നതാട.. പേരപ്പന്റെ ശബ്ദത്തില്‍ ഒരു കരച്ചിലിന്റെ ടോണ്‍.

..' തൊമ്മി കുഞ്ഞു....തൊമ്മി കുഞ്ഞു ആണ്ടെ മോളില്‍..തോട്ടത്തിലെ പണിപ്പുരയില്‍....'


'അയ്യോ ....എന്റെ മോനെ..' ബോധം തെളിഞ്ഞു വന്ന തോമ്മീടമ്മ ഓടി ഹാള്‍ വരെ എത്തി വീണ്ടും ബോധം കെട്ടു വീണു.


..നില വിളിച്ചു കൊണ്ടു പേരപ്പനും, ഞങ്ങളും, അയല്‍വക്കോം കാരും എല്ലാരും കുന്നിന്‍ മോളിലെ തോട്ടത്തിലേക്ക് ഓടി... നല്ല ഫിട്നെസ്സ് ഉള്ള ചെറുപ്പക്കാരും തൊമ്മി ടെ അപ്പനും ആദ്യം മോളിലെത്തി...ജനലില്‍ കൂടി നോക്കിയപ്പോ കണ്ട കാഴ്ച..തോമ്മിച്ചായന്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്നു. മുണ്ട് അഴിഞ്ഞു പോയിരിക്കുന്നു... തല വല്ലാതെ ചെരിഞ്ഞു ഹോ.ഒന്നേ നോക്കിയുള്ളൂ .

താക്കൊലെടുത്തില്ല..ഒന്നും നോക്കാതെ ഞങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കേറി.. പേരപ്പന്‍ ഓടി ചെന്ന് മകനെ വാരി എടുത്തു തല മടിയില്‍ വച്ച്....' എന്റെ പോന്നു മോനെ..എന്നും പറഞ്ഞു സ്വന്തം നെഞ്ചത്ത്‌ ഒരടി...'


പെട്ടന്ന്.. അതാ.. തോമ്മിച്ചായന്‍ ഒരനക്കം. ..


..'ആഴ്ഹ ... ആരാ..' ങേ..

പെട്ടന്ന് ശവം അനങ്ങിയപ്പോ പേരപ്പന്‍ ഒന്ന് ഞെട്ടി..


..ബുദ്ധി മുട്ടി ശവം കൈ വശങ്ങളില്‍ കുത്തി ഇരിക്കാന്‍ ശ്രമിക്കുന്നു..ചുറ്റും നോക്കുന്നു..

..ങേ..ചുറ്റും നോക്കിയപ്പോ ഞെട്ടി പോയത് ഞങ്ങളാണ്.. പണി സാധനങ്ങളും മറ്റും വയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആ ' കൊച്ചുപെര' ഒരു കെമിസ്ട്രി ലാബ് ആയി മാറിയിരിക്കുന്നു..

കോണിക്കല്‍ ഫ്ലാസ്ക് നു പകരം മണ്‍കുടങ്ങള്‍, ചിലതിന്റെ മുകളില്‍ വെള്ളം നിറച്ച ചട്ടികള്‍, ട്യൂബ് കള്‍.. മൊത്തത്തില്‍ ഒരു കിപ്പ്സ് അപ്പരടസ് സെറ്റ്അപ്. ഒരു ട്യൂബ് ന്റെ അറ്റം ഒരു കുപ്പിയിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. അതില്‍ തെളി നീര് പോലെ എന്തോ വന്നു വീഴുന്നുണ്ട്‌...


ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ ക്ലിയര്‍ ആണ്. കുറഞ്ഞ ഇന്ഫ്ര സ്ട്രക്ട്ചെര്‍ ഇല്‍ ചാരായം വാറ്റാന്‍ ഹൈ റേന്ജില്‍ നിന്നു പഠിച്ചു വന്നതാണ് എന്റെ ഗുരു. ഈസ്റെര്‍ ദിവസം പഠിച്ച പണി ഒന്ന് ടേസ്റ്റ് ചെയ്തുകളയാം എന്ന് ഉദ്ദേശിച്ചു ഉണ്ടാക്കിയ സെറ്റ് അപ്പ്‌ ആയിരുന്നു. പക്ഷെ മിക്സിംഗ് ഇല്‍ ഉണ്ടായ പാകപ്പിഴ മൂലം ആള്‍ ഉദ്ദേശം 18 മണിക്കൂറോളം ഓഫ്‌ ആയി പോയ്യി.


കാര്യം മനസ്സിലായ പേരപ്പന്‍ ക*+#"§*'## ടെ മോനെ..എന്ന് അലറി കൊണ്ടു തറയില്‍ ഇരുന്ന ഇരുപ്പില്‍ എന്റെ ഗുരുവിനിട്ടു ഒറ്റ ചവിട്ടായിരുന്നു...


ഏതായാലും ഗുരു വഴിപിഴച്ചു പോയിട്ടില്ലല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.

..

2010, ജൂൺ 5, ശനിയാഴ്‌ച

നെത്തല്ലൂരെ അമ്മച്ചി-3

മാസം തികഞ്ഞ ശിശുവിനെ ഇനിയും പിടിച്ചു വയ്ക്കാന്‍ പറ്റില്ലാ..ദാ ഡെലിവറി ആയി..


അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.

ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ്‌ ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.

വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,

ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.

അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',

'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'

കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '

'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .

'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)

, എന്നാലും വച്ച് താങ്ങിക്കൊടുത്തു.

'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.

അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള  സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.

അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.

വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.

അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ്‌ വരുന്നു മുപ്ളി.

'നീ ഇവിടെ ഇറങ്ങുവല്ലേ..'

'അതെ'

'അപ്പൊ പിന്നെ കാണാം,'

'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ്‌ കൊടുത്തു.

മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..

അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി  കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.

ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.

ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.

അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.

ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത്‌ നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.

ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത്‌ അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.

എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?

പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'

പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.


ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.


ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ്‌ ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.

എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..

തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി,  തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു.  അത് മറ്റാരുമല്ലായിരുന്നു,  നമ്മുടെ സ്വന്തം മുപ്ളി.

അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി  കൊണ്ടു മുപ്ളി പറഞ്ഞു.

'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'

തലക്കകത്ത് നിന്നും  ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,


തീര്‍ന്നു, എല്ലാം.

നെത്തല്ലൂരെ അമ്മച്ചി-2

പഴയ പാസ്ടെരുടെ  പ്രാക്ക് ഞങ്ങളെ ചുറ്റി കൊട്ടി പാടി നടക്കുന്നു എന്ന വസ്തുത ഞങ്ങള്‍ മറ്റേ ഇന്ദ്രിയം ഉപയോഗിച്ചു മനസ്സിലാക്കിയിരുന്നു.  അത് കൊണ്ടു തന്നെ വീട്ടില്‍ നിന്ന് മൈലുകള്‍  താണ്ടി യുള്ള യാത്ര ആണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞാനും  ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി  നാട്ടില്‍ പേരെടുത്തിരുന്നു.  സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു.  നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.

 സുരക്ഷിതമായ തീയെട്ടെര്‍  കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.

കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ  കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്.  അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു.  വിദേശ വാസിനി ആയിരുന്ന  ആ മാതാവ് പരലോക വാസിനി  ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്.  സത്യം പറയാമല്ലോ അന്ന്  ആണ്  ഞങ്ങള്‍ ആദ്യമായി 'ഷാനില്‍'  പോകുന്നത്.

മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.

ബൈ ദി ബൈ,  വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം.  പ്ലാന്‍ എഴുതി ചെക്ക്‌ ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.

ജീവിതത്തില്‍ ആദ്യത്ത ലോങ്ങ്‌ ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല.  രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
 പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്.   ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
 ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.

അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.

പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട്‌ ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ  ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട്‌ തന്നെ..'

മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ  അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ്‌ മുപ്ളി'  എന്ന  ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള  ഏതോ മഹത് വ്യക്തിയുടെ നാമമോ  ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.

എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ ,  കറത്ത കൂതറ ജീവി.  വണ്ട്‌ പോലെ ഇരിക്കും, ' വണ്ട്‌' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും. 

പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്.  അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ്‌ ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26  ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.

ഇനി തിരിച്ചു ഷിബു വിലേക്ക്.  ഷിബു, കല്യാണ  കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി  ബ്രോക്കെര്‍  എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്.  കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന  കാലമാണ്.
  ( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന്‌ ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു  തള്ളി എരുമക്ക്‌ കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന്  വേണ്ടി കേന്ദ്രം  നടപ്പിലാക്കിയ പുതിയ ലാ. )

അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു.  തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്. 
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത്‌ കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.

'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'

'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'

'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'

കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു.  നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '

പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...

അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'

അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--

ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..

ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..

ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,

തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ,  തൂക്കം കണ്ടിട്ട്  ഒണക്ക്  കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..

ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..

പ്രേത  സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!

ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്,  ചാക്ക് നിറയെ ജഡങ്ങള്‍.....
 മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം,  വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..

പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..

എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു  കൊണ്ടിരിക്കുമ്പോ..ബസ്‌ വന്നു..

..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..

ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ്‌ ഇല്‍ കയറുന്നത്..

..തുടരും..

2010, ജൂൺ 2, ബുധനാഴ്‌ച

നെത്തല്ലൂരെ അമ്മച്ചി - 1

സത്യം പറയാമല്ലോ സമൂഹത്തിലെ ഒരു ഉന്നത കുലജാതന്‍ ആയതു കൊണ്ടു ഞാന്‍ ജീവിതത്തിന്റെ ഒരു വിഷമതകളും അറിഞ്ഞിട്ടില്ല.  അത് കൊണ്ടു എനിക്ക് അനുഭവ സമ്പത്ത് കുറവാണ്.  ഈ ഒരു കുറവില്‍ നിന്ന് ആണ് ഞാന്‍ എഴുതുന്നത്‌.  പണവും മാന്യതയും, കുടുംബ മഹിമയും എല്ലാം എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. കുടുംബത്തില്‍ എല്ലാവരും നല്ല ജോലിക്കാര്‍.  നല്ല പെരുമാറ്റം ഉള്ളവര്‍. സമൂഹത്തില്‍ മാന്യത ലഭിക്കുന്നവര്‍. 

എന്റെ കൊച്ചപ്പന്‍ പണ്ടൊരു വെട്ടു കേസ് ഇല്‍ പെട്ടെങ്കിലും, കോടതി ആ പാവത്തിനെ വെറുതെ വിട്ടു. അതിനു ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള ഒരു അമേരിക്കന്‍ അച്ചായന്റെ എസ്റ്റേറ്റ്‌ നടത്തിപ്പായി മാന്യമായി ജീവിക്കുമ്പോഴാണ് അദ്ദേഹത്തെ കാണാതാവുന്നത്. 3 ലോഡ് ഷീറ്റ് ന്റെ കാശുമായി മുങ്ങി എന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും രണ്ടാഴ്ചക്കു ശേഷം മാനസന്തരപ്പെട്ടു ഒരു പാസ്ടര്‍ ആയി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി.  ഷാപ്പില്‍ കയറി ചെന്ന് ഉപദേശം നടത്താന്‍ ഇത് വരെ ഒരു ഉപദേശിയും കാണിക്കാത്ത തന്റേടം കാണിച്ച ആ പുരുഷ രത്നം ഒരു വിശുദ്ധന്റെ നിലയിലേക്ക് നാട്ടില്‍ ഉയരുക ആയിരുന്നു. നാടുകാര്‍ പറയും "കണ്ടോ,  പണ്ട് എങ്ങിനെ നടന്നവനാ, വിശ്വാസത്തില്‍ ആയപ്പോ കണ്ടില്ലേ അവന്റെ ഒരു മാറ്റം" .  ഉദ്ദേശം ഒരു മാസത്തിനു ശേഷം വല്യ പാസ്റ്റെരിന്റെ  ലൂണ യും, ആലയം ഇരുന്ന സ്ഥലത്തിന്റെ ആധാരവും അടിച്ചു മുങ്ങിയ ആ പരിശുദ്ധനെ  പിന്നീടാരും കോട്ടയം ജില്ലയിലേ കണ്ടിട്ടില്ല.

എന്നതായാലും ആ ഒരാള്‍ മാത്രം അങ്ങിനെ ആയതു കൊണ്ടു ബാക്കി ഉള്ളവരും അങ്ങിനെ ആകണം എന്നില്ലല്ലോ, പ്രത്യേകിച്ച് അടുത്ത തലമുറ.  ഈ ഞാന്‍ ഉള്‍പ്പെടുന്ന തലമുറ.

പക്ഷെ ലൂണ നഷ്ടപ്പെട്ടു, നെഞ്ചു തകര്‍ന്നു, കയ്യടിച്ചു കരഞ്ഞ ആ പാവത്തിന്റെ പ്രാക്ക് കൊണ്ടാണെന്ന് തോന്നുന്നു അനര്ധങ്ങള്‍ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു.  സ്കൂളിന്റെ വാതുക്കലുള്ള ഇമ്മാനുവേല്‍ ബേക്കറിയിലെ എന്റെ പറ്റു കുത്തനെ ഒരു മാസം കൂടി. ഓഹരി വിപണിയിലെ വ്യതിയാനങ്ങളോ ഓഡിറ്റ്‌ ഇല്‍ ഉണ്ടായ പിഴവോ മറ്റോ ആണെന്ന് ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. അല്ലാതെ ഞാന്‍ മാസങ്ങളായി പറ്റു തീറ്കാതെ സിപ് അപ് , നാരങ്ങ വെള്ളം , പപ്സു എന്നിവ തിന്നു മുടിപ്പിച്ചതല്ല.

പക്ഷെ അതൊന്നുമല്ല പ്രാക്കിന്റെ ശക്തി.  കഷ്ടപ്പെട്ട് ഞാന്‍ ബേക്കറിയിലെ പറ്റു തീര്‍ത്തു കൊടുത്തതാണ്. എന്നിട്ടും പിറ്റേ ദിവസം രാവിലെ  ബേക്കറി മുതലാളി ആഗസ്തി ചേട്ടന്‍ വീട്ടിനു മുന്‍പില്‍ വന്നു  നില്‍ക്കുന്നു.   രൂപയ്ക്ക് പകരം  അഞ്ചു കിലോ കാപ്പി കുരു ആയിരുന്നു ഞാന്‍  അദ്ദേഹത്തിന് കൊടുത്തത് . 

ഇത് നിങ്ങള്‍ വിചാരിക്കുന്നത്  പോലെ അല്ല, ആ സമയത്ത് രൂപയുടെ മൂല്യം ഒട്ടും സ്റ്റെടി അല്ലയിരുന്നത് കൊണ്ടു താരതമ്യേന സേഫ് ആയ ബാര്റെര്‍ സിസ്റ്റം ഞാന്‍ ഉപയോഗിച്ചു എന്നെ ഉള്ളൂ..അല്ലാതെ ഛെ..ഞാന്‍ ആ ടൈപ് അല്ല..

കാപ്പികുരു മച്ചുംപുറത്തു നിന്ന്  നിന്ന് എടുക്കുമ്പോ വീട്ടില്‍ ആരുമില്ലായിരുന്നു, വല്യപ്പച്ചന്‍ നല്ല ഉറക്കവും, പാവത്തിന്റെ ഉറക്കം കളയണ്ട എന്ന്  ഞാന്‍ വിചാരിച്ചു ഇത് പറയാനൊന്നും നിന്നില്ലാ. അതൊരു കുറ്റമാണെന്ന് ആരും പറയില്ല.

പക്ഷെ കാലക്കേട്‌ നോക്കേനെ, ആഗസ്തി ചേട്ടന്‍ പറയുന്നത് ഇപ്പൊ വേറെ കഥ ആണ്. വിക്കാന്‍ കൊണ്ടു  ചെന്ന് പുള്ളി ചാക്ക് കൊടഞ്ഞപ്പോള്‍  അതിനകത്ത് കഷ്ടി 2 കിലോ കാപ്പികുരുവും ബാക്കി മൊത്തം ആട്ടുംകാട്ടവും ആയിരുന്നെന്നു.

ഇതെങ്ങനെ വന്നു എന്നെനിക്കു ഒരു പിടിയും കിട്ടുന്നില്ല.  ആട്ടും കാട്ടം ഇട്ടു വളര്‍ത്തിയ കാപ്പിചെടി ആയതു കൊണ്ടാണോ അതോ ലൂണ പോയ പ്രാക്ക് ആണോ? എന്നതാണെന്ന് അറിയില്ല.  പക്ഷെ ഇപ്പൊ ഞാന്‍ ആരായി..?

അതില്‍ പിന്നെ ഞാന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കുടുംബത്തിലെ  എന്റെ തലമുറ വളരെ സൂക്ഷിച്ചേ പെരുമാറിയിട്ടുള്ളൂ.

മൂന്നു നാല്  വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി, എന്നാലും പഴയ ആ ലൂണ പോയ പ്രാക്കിനെ ഞങ്ങള്‍ ഭയന്നിരുന്നു.

ആ സമയത്താണ് അനേകം ജീവിതങ്ങളില്‍ നീലവെളിച്ചം പരത്തി കൊണ്ടു , ഒസ്കാരിലേക്കും കാനിലെക്കും പ്രായഭേദമെന്യേ മലയാളികള്‍ നിര്‍ദേശിച്ച , ചിലചിത്ര വിസ്മയം ' കിന്നാരത്തുമ്പികള്‍' റിലീസ് ആകുന്നത്. .

നല്ല ചിത്രങ്ങളുടെ ആരാധകരായ ഞാനും എന്റെ പിതൃ സഹോദര പുത്രനും ഈ ഒരു ചിത്രം കാണാന്‍ ആയി തീരുമാനിച്ചു.

പക്ഷെ പഴയ പ്രാക്ക് ഇപ്പോഴും ഞങ്ങളെ തേടി അലയുന്നു എന്നത് കൊണ്ടു വളരെ വിപുലമായ, ആരും തെറ്റിച്ചോ ശരി ആയോ ധരിക്കാന്‍ പാടില്ലാത്ത വണ്ണം , ബുദ്ധിപരമായ ഒരു പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കി...

ഈ പ്ലാന്‍ ആണ് നെത്തല്ലൂരെ അമ്മച്ചി...

ഹാ..ഉറക്കം വരുന്നൂ..യൂറോപ്  മൊത്തം ഉറങ്ങി. ഇനി ഞാന്‍ ഒന്ന് മയങ്ങട്ടെ...കഥ അടുത്ത ലക്കം തുടങ്ങും...

ഈ ഭാഗം  ഇപ്പോളത്തെ ചില ടി വി സീരിയലിന്റെ  പോലെ തുടക്കത്തില്‍ ഉള്ള ഒരു പാട്ടായി കരുതിയാല്‍ മതി..

2010, ജൂൺ 1, ചൊവ്വാഴ്ച

പുരുഷ പീഡനം

 കോട്ടയം ജില്ല യുടെ മലയോരതുകൂടെ കയ്യാലകള്‍ ചാടികടന്നും വേലികള്‍ പൊളിച്ചു ഓടിയും റബ്ബര്‍ വെട്ടിയും നടന്ന ഈയുള്ളവന്‍ ഇവിടെ ഇപ്പൊ വയര്‍ ചാടാതെ ഇരിക്കാന്‍ കാശ് കൊടുത്തു വയിറ്റ് എടുത്തു മരിക്കുവാന്. 

സമ്മര്‍ എത്തി, നല്ല കാലാവസ്ഥ, ജിമ്മില്‍ യന്ത്രത്തില്‍ കൂടി ഉള്ള ഓട്ടം മടുത്തു തുടങ്ങി. ഒന്നും നോക്കിയില്ല നേരെ ചെന്ന് ഒരു റണ്ണിംഗ് ഷൂസ് മേടിച്ചു കാച്ചട്ടയും ടീ ഷര്‍ട്ട്‌ ഉം ഇട്ടു വീടിനടുത്തുള്ള നേച്ചര്‍ പാര്കിലൂടെ ഒറ്റ ഓട്ടം..

..നല്ല തണുത്ത കാറ്റ് , കിളികളുടെ കളകൂജനം. ആഹ എത്ര മനോഹരം ആയിരിക്കുന്നു , ഇനി എല്ലാ ദിവസവും ഇത് തന്നെ പരിപാടി എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ പാലാ തൊടുപുഴ ബസ്‌ പിടിക്കാന്‍ ഓടുന്നവനെപോലെ കുതിച്ചു പാഞ്ഞു ..

കുറെ ദൂരം ഓടിയപ്പോള്‍ എന്റെ ഉള്ളിലെ Benjohnson കര്‍ത്താവില്‍ നിദ്രപ്രാപിച്ചു .  ശരീരം തനി കൊണം കാണിച്ചു തുടങ്ങി, അടിവയറ്റില്‍ വേദന, കാലില്‍ കോച്ചി പിടുത്തം, ശ്വാസം കിട്ടുന്നില്ല.  SSLC പരീക്ഷക്ക്‌ വന്ന എല്ലാ അസുഖങ്ങളും വീണ്ടും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇന്നാണ്...

അപ്പൊ അതാ വീണ്ടും അതെ കിളി ..അത് വന്നു എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വീണ്ടും പാടി...പൂ.ഊ.ഊ.
'നിന്റെ അ*#++§$ടെ പൂ...ഇവിടെ മനുഷ്യന്‍ ശ്വാസം കിട്ടാതെ മരിക്കുംപോഴാ കോപ്പിലെ ഒരു പാട്ട്..പിടിച്ചു കൊല്ലാന്‍ പറ്റാഞ്ഞത് കൊണ്ട് ..കിളിയുടെ തന്തക്കും തള്ളക്കും പൂരേ തെറിവിളിച്ചു അതിനെ പറപ്പിച്ചു...

പൊട്ടിയ ചിട്ടിക്കാരനെ  പോലെ സ്ടാമിന ഒളിവില്‍ പോയി..നിര്തിക്കളയാം എന്ന് വിചാരിച്ചതും ..ഏതോ ഒരു ഉഉട് വഴിയില്‍ നിന്നും ഒരു മദാമ്മ, കുട്ടിനിക്കറും ഇട്ടു എന്റെ മുമ്പില്‍ വന്നു കയറി..

മുന്നേ തുള്ളി ഓടുന്ന മദാമ്മ വന്ന കാര്യം കണ്ണ് എല്ലാരേം വിളിച്ചറിയിച്ചു..ഒളിവില്‍ പോയ സ്ടാമിന ടാക്സി പിടിച്ചു തിരിച്ചു വന്നു..ശ്വാസം ഇല്ലെങ്കിലും സാരമില്ലെ എന്ന് ശ്വാസകോശവും വിളിച്ചു പറഞ്ഞു.

അങ്ങിനെ ഞാന്‍ വീണ്ടും കാട്ടു  പോത്തായി മാറി.  പണ്ട് കോളേജ് ഇല്‍ പഠിക്കുമ്പോ , മിഡി ഇട്ടു വന്ന ഒരു സുന്ദരിയുടെ കാലേല്‍ പൊടി പറ്റിയിരിക്കുന്നു എന്ന് കാണിച്ചു കൊടുത്തതും, അവള്‍ പോടാ പട്ടി എന്നെന്നെ വിളിച്ചതും, ഉടനെ ബാക്കി കൂതരകളെ കൂട്ടി 2m തുണി മേടിച്ചു മോള് പോയി വല്യ പാവാട തയ്പ്പിച്ചോ എന്ന് പറഞ്ഞു കൊടുത്തതും അപ്പൊ പെട്ടന്ന് ഓര്മ വന്നു..

അതെ അവടെ പ്രാക്കാണ്..അത് കൊണ്ട് തന്നെ ആണ് ഈ പ്രായത്തില്‍ ഇതും കണ്ടോണ്ടു ഇങ്ങനെ വിങ്ങിപൊട്ടി ഓടേണ്ടി വന്നത്...

അങ്ങിനെ ഓടുമ്പോ എന്റെ മനസ്സിലേക്ക്

'നിതമ്പ ഗുരുതയാല്‍താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീ രംഭ താനത്രേ'

എന്ന് പ്രീ ഡിഗ്രി ക്ക് പഠിച്ച കരുണയിലെ  വരികള്‍ ഓര്‍മ്മ വന്നു..
ഇത് വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത, മലയാളം ബ്ലോഗ്ഗര്‍ മാര്‍ക്ക് വേണ്ടി ഞാന്‍ ഇത് വിശദീകരിക്കുന്നു..

വാസവ ദത്ത എന്ന സര്‍വീസ് ലേഡി യെ പറ്റി ആണ് ഈ വരികള്‍.

നിതംപം എന്ന് പറഞ്ഞാല്‍- സഭ്യമായ മലയാളത്തില്‍ ഹൌസിംഗ്, പിന്‍ ത്തൂകം എന്നൊക്കെ ആണ് നാനാര്‍ത്ഥം. സംസ്കൃതത്തില്‍ കുണ്ടി എന്നും പറയും..

അതായത് നിതംപതിന്റെ വലിപ്പം കൊണ്ട് ഭൂമിയില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിത ആയ രംഭ( സിനിമ നടി അല്ല..ഒറിജിനല്‍ അപ്സു. ) ആണോ  ഇത് എന്ന് കവി ശങ്കിക്കുന്നതാണ്   ഈ വരികള്‍.

അതായത് എയര്‍ ഇന്ത്യ പോലെ ഒരു സര്‍വീസ് ആണ് സ്വര്‍ഗത്തിലേക്ക് പോകുന്നത് എങ്കില്‍ 30 കിലോ യില്‍ കൂടുതല്‍ സാധനം കൊണ്ട് പോകാന്‍ സമ്മതികതില്ലാല്ലോ ?  ഇതും ഏകദേശം ആ അര്‍ത്ഥത്തില്‍  വരും.

ഛെ ..ഒരു മഹര്‍ഷിയുടെ തപസ്സു മുടക്കാന്‍ വെരുത വന്നു ഡാന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ല..ഇത് പോലെ മഹര്‍ഷി ഓടാന്‍ പോകുമ്പോ ഒരു കുട്ടി നിക്കരുമിട്ടു മുന്നേ കേറി ഓടിയാല്‍ മതിയാരുന്നു.. വെറുതെ പേര് ദോഷം കിട്ടുകയുമില്ലായിരുന്നു ..stupid girls ..

അപ്പൊ..നമുക്ക് വീണ്ടും പിന്‍ വശത്തേക്ക് വരാം. അങ്ങിനെ ഞങ്ങള്‍ രണ്ടും ഓടി ഓടി പാര്‍ക്ക്‌ തീരാറായി.  പാര്‍ക്ക്‌ നേരെ ഒരു ഫുട് കം സൈകിള്‍ പാതിലെക്കാന്  ചെന്ന് കേറുന്നത്..പാര്‍ക്ക്‌ തീരുന്നിടത് ഫുട്പാത് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു..മദാമ്മ മുന്നില്‍ മദിച്ചു ഓടുന്നു..ഞാന്‍ പിന്നില്‍ കിതച്ചു ഓടുന്നു...

ഇടതു വശെ 20 അടി താഴ്ചയില്‍ ഒരു തോടോ മറ്റോ ആന്നു..വെള്ളം ഒഴുകുന്ന ഒച്ച കേക്കാം..മൊത്തം കാട് ആന്നു..ഫോറെസ്റ്റ് ഇല്‍ പണ്ടേ അപ്പിടി കാടാണല്ലോ ?

അങ്ങിനെ മദാമ്മ ഓടി ഫുട്പാത്തില്‍ കേറി ..കണ്ണുകള്‍ ഉടക്കി ഒരു വഷളന്‍ ചിരിയും ചിരിച്ചു ഞാനും പുറകെ ഓടിക്കേറി..

പെട്ടന്ന് ഒരു ശബ്ദം, കാലേ എന്തോ വന്നോ ഇടിച്ചു..ഒരു മരവിപ്പ്..ഒരു നിലവിളി ..എനിക്കൊന്നും മനസ്സിലായില്ല...വല്ല ട്രക്ക് ന്റേം കീഴെ ആണോ?..
വീണ്ടും ഒരു നിലവിളി, അതെന്നെ വര്‍ത്തമാന കാലത്തേക്ക് തിരികെ കൊണ്ട് വന്നു.

അതാ..കുറ്റിചെടികളും കാട്ടുവള്ളികളും തകര്‍ത്തെറിഞ്ഞു കൊണ്ട് ഇറുകിയ ഷോര്‍ട്ട് ഉം ബനിയനും ധരിച്ച ഒരു സൈകിള്‍ യാത്രക്കാരന്‍ താഴെ ഉള്ള തോട്ടിലേക്ക് കുതിക്കുന്നു..
..നിമിഷങ്ങള്‍ കൊണ്ട് അയാള്‍ അപ്പ്രത്യക്ഷനായി..കിലുക്കം സിനിമയില്‍ ജഗതി കുഴിയില്‍ വീഴുമ്പോഴുള്ള  പോലെ ഒരു നിലവിളി അവിടെ മാറ്റൊലി കൊണ്ടു. .

ഞാന്‍ പേടിച്ചു വിറച്ചു, എന്റെ കുറ്റം കൊണ്ടാണല്ലോ ഇത് സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ തളര്‍ന്നു..എന്നാലും എന്ത് പ്രശ്നം ഉണ്ടായാലും ചങ്കുറപ്പോടെ നേരിടാനുള്ള എന്റെ ജന്മ സിദ്ധമായ കഴിവില്‍ ഞാന്‍ ഒറച്ചു വിശ്വസിച്ചു....

വേദന കൊണ്ടു വിറയ്ക്കുന്ന എന്റെ കാല്‍  തറയില്‍ ആഞ്ഞു കുത്തി..
ഞാന്‍ കുതിച്ചു പാഞ്ഞു...........സ്ഥലം കാലിയാക്കി ..


ഇതില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്..

സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നുമറിയാത്ത പാവങ്ങള്‍ തോട്ടില്‍ പോകും.

2010, മാർച്ച് 10, ബുധനാഴ്‌ച

വിഡ്ഢി പെട്ടി

ഈ കഥ നടക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..

സമയം രാവിലെ 7:30. സിജിമോന്‍ ചെറിയാന്‍ കപ്പകാലായില്‍ ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയുമായി മലയാള മനോരമ നിവര്‍ത്തുന്നു. 

ആരാണ്  ഈ സിജിമോന്‍ എന്നറിയേണ്ടേ?. പ്രീ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി, സമര്‍ഥന്‍, നാട്ടുകാരുടെ അഭിപ്രായത്തില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു നല്ല പയ്യന്‍. 

അപ്പൊ നമ്മള്‍ എവിടെ ആയി? ആഹ് മനോരമ, വല്യപ്പച്ചന്‍ പത്രം വായ്യിച്ചു കഴിഞ്ഞു എന്ന് അത് തുറന്നപ്പോള്‍ തന്നെ സിജിമോന് മനസ്സിലായ്യി. കാരണം, ഒന്നാം പേജു മറിച്ചപ്പോള്‍ ദാണ്ട്‌ ഏഴാം പേജു തലകുത്തനെ നിക്കുന്നു. 

സിജിമോന് അതൊന്നും പ്രശ്നമല്ല, സമയം ഇല്ലതതുകൊന്റായ്യിരിക്കും അവന്‍ എന്തോ തിരയുകയ്യാണ്. അതാ ഇന്നത്തെ  ടി വി പരിപാടികള്‍..എന്തോ അവന്‍ അതില്‍ സൂക്ഷിച്ചു നോക്കുന്നു..

ഉടന്‍ ഒരു സ്ത്രീ ശബ്ദം..എടാ കൊച്ചെ..പള്ളീല്‍ പോണില്ലേ..

ദേ പോകുവാ അമ്മച്ചീ..കാപ്പി ഒറ്റവലിക്ക് കുടിച്ചിട്ട് സിജിമോന്‍ ഒരൊറ്റ ഓട്ടം..പതിനഞ്ചു മിനിറ്റ് തികഞ്ഞില്ല..ദേ വരുന്നു..കുളിച്ചു..വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഇട്ടു..എന്തൊരു ഐശ്വര്യം. ..

തനിക്കു പാരമ്പര്യമായി കിട്ടിയ നര്‍മദ സ്കൂട്ടെര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഒറ്റ പോക്ക്. ( അതിനു ബുക്കും പേപ്പര്‍ ഉം ഇല്ല..പോലിസ് പിടിച്ചാല്‍ വണ്ടി അവര്‍ക്ക് കൊടുക്കും എന്നാണ് സിജിമോന്റെ നിലപാട്. )

ഞായറാഴ്ചകളില്‍ എന്ട്രന്‍സ് കോച്ചിംഗ് ഉള്ളത് കൊണ്ട് ശനിആഴ്ചയാണ് സിജിമോന്‍ പള്ളീല്‍ പോകാറു.

തിരിച്ചു വരുന്ന വഴി അവന്‍ ജങ്ക്ഷനില്‍ ഉള്ള കേബിള്‍ ടി വി ആന്‍ഡ്‌ ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പ് ഇല്‍ നിന്ന്..എന്തോ മേടിക്കുന്നുണ്ട്‌...

വീട്ടില്‍ വന്നു, ആഹാരം കഴിച്ചു സിജിമോന്‍ തന്റെ മുറിയിലേക്ക്. അവിടെ ബര്‍ത്തില്‍ നിന്ന് ഒരു അലുമിനിയം പെട്ടി അവന്‍ വലിച്ചെടുക്കുന്നു. എന്നതാ അത് ?..ഒരു വര്‍ക്ഷോപ്പ് തന്നെ അതിന്ടകതുണ്ട്.  എന്‍ജിനീയര്‍ ആയില്ലെങ്കിലും അവനു ഹോബി സര്‍ക്യുട്ടുകള്‍ ഇഷ്ടംമാണ്. 

അതില്‍ നിന്ന് ഒരു കുഞ്ഞു സ്പീക്കര്‍ എടുത്തു അവന്‍ എന്തൊക്കയോ കാണിക്കുന്നുണ്ട്..സോല്ടെര്‍ ചെയ്യുവനെന്നു തോന്നുന്നു..
ഷോപ്പില്‍ നിന്നും മേടിച്ച കുഞ്ഞു വയാറും പിന്നും അവന്‍ അതില്‍ വളരെ തന്മയത്തമായി പിടിപ്പിക്കുന്നു..
കണ്ടോ ഇവന്‍ ജന്മനാ എന്‍ജിനിയര്‍ തന്നെ..

അതിനു ശേഷം അവന്‍ കൃഷ്ണ സ് എ ബി സി ഓഫ് മാതമാടിക്സ് എടുത്തു പഠനം ആരംഭിച്ചു..എന്ത് നല്ല ചെക്കന്‍....

മണിക്കൂറുകള്‍  കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..അതില്‍ ചിലത് കാറ്റടിച്ചു അപ്പറത്തെ ചാണക കുഴിയിലും പോയി വീണു..

രാത്രി ആയ്യി..സകുടുംബം പ്രാര്‍ഥനയും ഊണും കഴിഞ്ഞു എല്ലാവരും കിടക്കകളിലേക്ക് പോയി..സിജിമോന്‍ പഠനത്തിലെക്കും. എന്നാ നല്ല ചെറുക്കന്‍ , മകളെ കെട്ടിച്ചു കൊടുക്കുവാനെങ്കില്‍ ഇവന് തന്നെ കൊടുക്കണം. 

പതിനൊന്നു മണി ആയ്യി..അതാ സിജിമോന്‍ പഠനം നിര്‍ത്തി എണീക്കുന്നു..ദാണ്ട്‌ വന്നു ടി വി ഓണ്‍ ചെയ്തു സൂര്യ ടി വി വക്കുന്നു. മകളെ കെട്ടിച്ചു കൊടുക്കാന്‍ വരട്ടെ..ഇവന്‍ അത്ര ശരി അല്ലല്ലോ..

അതാ  തെളിഞ്ഞു വരുന്നു സൂര്യ വാര്‍ത്തകള്‍..അയ്യോ പാവം പയ്യന്‍, പത്രം വായിക്കാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഉറക്കമിളച്ചിരുന്നു വാര്‍ത്ത കാണുന്നു..മോളെ നാളെ തന്നെ കെട്ടിച്ചു കൊടുത്തേക്കാം,,

ഉടനെ ഒരു ചെറിയ ശബ്ദം, മോനെ ഒച്ച കൊറച്ചു വച്ചേ, അപ്പനും, വല്യപ്പച്ചനും ഉറങ്ങുവല്ലേ...

ടി വി യുടെ വോലും തീരെ ചെറുതായ്യി. 

എന്നാലും ഇവന്‍ എന്നതാ സോഫ ഇല്‍ കിടന്നു ചെയ്യുന്നത്..നോക്കണോ..? ..എന്നതായാലും നോക്കിയേക്കാം..അമ്പട ടി വി വച്ചിട്ട് അവന്‍ അമ്മാച്ചന്‍ കൊണ്ടെ കൊടുത്ത വിഡിയോ ഗയിം കളിക്കുവാന്നു..ബ്രിക്ക് ഗയിമാണ്..അല്ലേലും വാര്‍ത്ത കേള്‍ക്കുവല്ലേ..കാണുവല്ലല്ലോ...

പന്ത്രണ്ടര ആകുന്നു..ഇവന് ഒരക്കുവുമില്ലേ..

ദേ ചാടി എണീറ്റ്‌ അവന്‍ അവന്റെ മുറിയിലേക്ക് പോകുന്നു..ദാ തിരിച്ചു വരുന്നു.. കയ്യില്‍ ഉച്ചക്ക് ഇരുന്നു ഉണ്ടാക്കിയ സ്പീകറും ഉണ്ട്..അവന്‍ അത് കൊണ്ട് ടി വി യുടെ എവിടെയോ പിടിപ്പിച്ചു..എന്നിട്ട് സ്പീകര്‍ ചെവിയോടു ചേര്‍ത്ത് വക്കുന്നു...ആഹ..സ്വന്തം ജ്ഞാനം മറ്റുള്ളവരുടെ സ്വൈര ജീവിതതിനായ്യി..ഉപയോഗിക്കുന്ന..ഇവന്‍ എന്തായാലും ഒരുത്തമ പൌരന്‍ തന്നെ...മോളെ ഇവനേ കെട്ടിച്ചു കൊടുക്കു.

പക്ഷെ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു..അവന്‍ അതുമായ്യി വീണ്ടും തന്റെ മുറിയിലേക്ക് പോയി..വീണ്ടും സോല്ടെര്‍ ചെയ്യാനുള്ള പരുപാടി ആണ്..

പെട്ടന്ന് ഒരു മിന്നല്‍..കരണ്ടും പോയി..സിജിമോന്‍..പെട്ടന്ന്  മൈനാകം എന്ന് തുടങ്ങുന്ന ഒരു പാട്ട് പടിയോ എന്നൊരു സംശയം. ..

പൂച്ചയെ പോലെ ഇരുട്ടത്ത്‌ നടന്നു ചെന്ന് സിജിമോന്‍ കേബിള്‍ ഊരിയിട്ട് ടി വി ഓഫ് ആക്കി. കണ്ടു പഠിക്കട പിള്ളേരെ..ഉത്തര വാദിത്തം എന്നാല്‍ ഇതാന്നു..

പിറ്റേന്ന് വൈകുന്നേരം സിജിമോന്‍ കോച്ചിംഗ് കഴിഞ്ഞു വന്നു ചായ കുടിക്കുന്നു..ദാ അവന്റെ അപ്പന്റെ ശബ്ദം.

ഡാ സിജി ..ടി വി ക്ക് എന്തോ പ്രശ്നം ഉണ്ട്..ഓണകുന്നില്ല..നാളെ അത് ഗോപന്റെ കടേല്‍ കൊടുത്തിട്ട് കോളേജില്‍ പോകു..

ഒന്നും മിണ്ടാതെ നിഷ്കളങ്കനായ സിജി തലയാട്ടി..പാവം..

പിറ്റേന്ന് രാവിലെ `'രാപ്പാടി' ശശി യുടെ ഓട്ടോയില്‍ ടി വി യുമായി ജന്ക്ഷനിലേക്ക് സിജി പോകുന്നു..
ഗോപന്റെ കേബിള്‍ ടി വി കം റിപയര്‍ ഷോപ്പിന്റെ ഇരു വശവും..തയ്യല്‍ കട ചായ കട., പലചരക്ക് കട എന്നിങ്ങനെ പല കടകളാണ്..

ഓട്ടോയും ടി വി യും കണ്ടപ്പോഴേ അവിടെ നിന്ന ആള്‍ക്കാര്‍ ചിരിക്കാന്‍  തുടങ്ങിയോ എന്നൊരു സംശയം.. 

കൊച്ചു പയ്യന്‍ വല്യ ടി വി യുമായി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു..ചിലര്‍ ഗോപന്റെ കടയുടെ അടുത്തേക്ക് വരുന്നുണ്ട്...

സിജിമോന് ഒന്നും മനസ്സിലായില്ല..പാവം ചെക്കന്‍ ..പിഞ്ചല്ലേ...

ചെന്നപ്പഴെ ഗോപന്റെ ചോദ്യം..ശനിയാഴ്ച ത്തെ ഇടിക്കു പോയതാ അല്ലെ...


അയ്യോട..ഇവന്‍ ഇതെങ്ങനെ അറിഞ്ഞു..ആശ്ചര്യം ആയിരിക്കുന്നു..

അതിലും ആശ്ച്ചര്യപെടുതിയത് സിജിമോന്റെ മറുപടിയാ..അറിയത്തില്ല, ഇന്നലെ വച്ചപ്പം ഓണ്‍ ആകുന്നില്ലയിരുന്നു...

തയ്യക്കടെലെ മോനിച്ചന്‍ ചുമ്മാ ചിരിചോന്ടു ഗോപന്റെ അടുത്ത് പറയുന്നു..ടി വി ക്കാര് ഇടിടെ സമയത്ത് കറക്റ്റ് പരുപാടി ഇട്ടതു കൊണ്ട് ഗോപന് കൊളായി..എന്ന്..എന്നിട്ട് എല്ലാവനും കൂടി ഒരു ചിരിയും..

എന്നതാണ് അവന്‍ പറയുന്നത്..പണ്ടേ അവന്‍ ആളൊരു തല്ലിപ്പൊളി ആന്നു..

പാവം സിജിമോന്‍..കോളേജില്‍ പോകന്റെത് കൊണ്ടയ്യിരിക്കും..എളുപ്പം നടന്നു ഓട്ടോയില്‍ കേറി സ്ഥലം വിട്ടു..

എന്നതായാലും കാര്യം എന്നതാന്നു അറിയണമല്ലോ..അവര് പറയുന്നത് ശ്രദ്ദിച്ചു കേട്ട്..അയ്യേ...

ശനിയാഴ്ച രാത്രി 12 30 നു സൂര്യ ടി വി യില്‍ 'രതി നിര്‍വേദം' സിനിമ ഉണ്ടായിരുന്നത്രേ..അത് കാണാന്‍ ഇരുന്നവന്മാരുടെ ടി വി യാണ് അടിച്ചു പോയത് മുഴുവന്‍.ഇന്നിത് ഏഴാമത്തെ ടി വി ആണ്..റിപയരിങ്ങിനു എത്തുന്നത്‌.. .

ഛെ എത്ര വൃത്തികെട്ട സമൂഹം..ചിലര്‍ അങ്ങിനെ ഒക്കെ ആയ്യിരിക്കും..എന്നാലും നിഷ്കളങ്കനായ സിജിമോനും അതിനകത്ത് പെട്ട് പോയല്ലോ എന്നോര്‍ക്കുപോഴാ..ഒന്നുമില്ലെങ്കിലും അവനൊരു സാങ്കേതിക വിദഗ്ദന്‍ അല്ലെ..

പാവം അവനെന്തു വിഷമിക്കും ഇതറിഞ്ഞാല്‍..

വൈകുന്നേരം സിജിമോന്‍ വീടിലോട്ടു  വന്നു കേറാന്‍ തുടങ്ങുവാരുന്നു..അപ്പൊ കേക്കാം അകത്തു നിന്ന് കവലയില്‍ റബ്ബര്‍ കട നടത്തുന്ന കൊച്ചപ്പന്റെ ശബ്ദം..എന്നതാ പറഞ്ഞതു എന്ന് കേട്ടില്ല..ഒടനെ സിജിമോന്റെ അമ്മച്ചി പറയുന്നു..രാത്രി ഇരുന്നു വാര്‍ത്ത കണ്ടപോഴേ എനിക് സംശയം തോന്നിയതാ  ..ഇവനേ ഒക്കെ കാലേല്‍ പിടിച്ചു വലിച്ചു കീറുക വേണ്ടത്..

പാവം സിജിമോന്‍ അറിയാതെ വീടിലേക്ക്‌ കയറുകയും ചെയ്തു...

താന്‍ തെറ്റിദ്ധരിക്കപെട്ടല്ലോ എന്ന  വിഷമം  കൊണ്ട് പൊതുവേ വിളറിയ സിജിമോന്‍ ഒന്നുകൂടെ വെളുത്തു..മുഖത്ത് എന്തൊക്കെയോ ഭാവം..അവന്‍ എല്ലാരേം നോക്കി ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല...ഒന്നും മിണ്ടാതെ അവന്‍ മുറിയിലേക്ക് പോയി..അവന്‍ പോയതും ഡ്രോയിംഗ് റൂമില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി...

( ഇത് വെറുമൊരു സങ്കല്പ കഥ ആണ്, ഇതിലെ സിജിമോനും ഞാനുമായി ഒരു ബന്ധവുമില്ല..ഇങ്ങനെ ഒരു  സംഭവം നടന്നിട്ടുമില്ല....)


2010, മാർച്ച് 6, ശനിയാഴ്‌ച

ഉന്നമനം ( പതനം 2)

നാണക്കേടില്‍ നിന്നും ഉളവായ ഒരു രോമാഞ്ചം ശരീരം മുഴുവന്‍ വ്യാപിച്ചു. ജട്ടി യുടെ ഇലാസ്ടിക് ഉണ്ടാക്കിയ കമ്പനി ക്കാരെന്റെ തന്തക്കു പലതവണ വിളിക്കാന്‍ തോന്നിയ്യെങ്കിലും പള്ളി യായത്‌ കൊണ്ട് സ്വയം നിയന്ത്രിച്ചു. "ആ മഹാന്റെ ശിരസ്സ് പിളര്‍ന്നു അന്തരിക്കണേ " എന്ന് സഭ്യമായ രീതിയില്‍ മാത്രം പരാകി സായൂജ്യമടഞ്ഞു.


ഇതിലും വലിയ പ്രതിസന്ധികള്‍ ഭാവിയില്‍ നേരിടും എന്ന് മനസ്സിനരിയവുന്നത് കൊണ്ടോ എന്തോ  അത് തന്നെ alternate പ്ലാന്‍ കല്‍ തേടിത്തുടങ്ങി. ഏകദേശം 40 മിനിറ്റ് കഴിയുമ്പോള്‍ എല്ലാരും 15 മിനിറ്റ് ഇരിക്കുന്ന ഒരു സമയം ഉണ്ട്. അന്നേരം പയ്യെ ഇരുന്നു ലവനെ കുറേശ്ശെ ആയി മുട്ട് വരെ കേറ്റണം. എന്നിട്ട് executive ladies മുട്ട് വരെ ഉള്ള പാവാട ധരിച്ചു നടക്കുന്ന പോലെ മുട്ട് ചേര്‍ത്ത് പിടിച്ചു നടന്നു പുറത്തിറങ്ങാം.  വാട്ട് ആന്‍ ഐഡിയ സര്‍ജീ ..എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി..

ഗായക സംഖതിന്റെ പാട്ട് എന്റെ ജട്ടി പോലെ ഹൈ പിച്ചില്‍ നിന്നും ലോ പിച്ചിലേക്ക് ഊര്‍ന്നു വീഴുന്നു. ലീഡ് ചെയ്യുന്ന ----ആശാന്റെ വായില്‍ പ്രാവിന്‍ പപ്പ്‌ പോയോ എന്തോ?

പെട്ടെന്നാണ് അത് കണ്ടത് മുന്‍ നിരയില്‍ എന്തോ ഒരിളക്കം. ങേ...അതാ മുന്‍ നിരയില്‍ നില്‍ക്കുന്ന പിള്ളേരെ ഏതോ കാലമാടന്‍ ഓരോ വരി മുന്നോട്ടു കേറ്റി നിര്ത്തുന്നു. ഓ ..കാലമാടന്‍ അല്ല അത് എന്റെ കൊച്ചപ്പന്‍ തന്നെ ആന്നു. ചെറുപ്പം തൊട്ടേ അതിയാന്‍ എന്റെ അന്തകന്‍ ആണ്. 

ആപേ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോ ഉണ്ടാകുന്നപോലത്തെ ഒരു വിറയല്‍ എന്റെ കാലിന്റെ പെരുവിരല്‍ തൊട്ടു തല മുടിയുടെ അറ്റം വരെ എത്തി. ചങ്ക് തകര്‍ന്നു ഞാന്‍ പ്രാര്‍ഥിക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രാര്‍ത്ഥന മോളില്‍ ചെല്ലുന്നതിനു മുന്‍പേ ഓസ്ട്രല്യന്‍ തിര പോലെ അതിങ്ങടുത്തു എത്തും. എങ്ങാനും മുന്നോട്ടു നടക്കേണ്ടി വന്നാല്‍ തീര്‍ന്നു, ഏതോ കൂതറ ബ്രാന്‍ഡ്‌ ഇല്‍ ഉള്ള ..ഇലസ്ടിക് പോയ , ഓട്ട വീണ ഒരു ജെട്ടി ഞാന്‍ നിന്നിരുന്ന സ്ഥലത്ത് സ്ഥാപിക്കപെടും. അതോടെ ഞാന്‍ ഞങ്ങളുടെ ഇടവകയില്‍ എക്കാലവും അറിയപ്പെടുന്ന ഒരു ലജെന്റ്റ് ആയി അവരാതിക്കെപെടും അല്ല അവരോതിക്കപെടും. 
ആകെപ്പാടെ ഒരു മനംപിരട്ടല്‍, മുന്നല്‍ ഇനി രണ്ടോ മൂന്നോ ലൈന്‍ കൂടി മാത്രം ...ഉടന്‍ കത്തി ഒരു മെഴുകുതിരി തലക്കകത്ത് . തൊട്ടടുത്ത്‌ നിന്ന സുഹൃത്തിന്റെ കൈയില്‍ തൂങ്ങി താഴേക്കു ഒരു ഇരുപ്പു..

എന്നാ പറ്റിയെടാ ,,?

ഓ. മസ്സില്‍ കേറി .. എന്റമ്മോ..
പച്ചാളം ഭാസി യെ പോലെ സ്വന്തമായ്യി ഉണ്ടാക്കിയ ഒരു ഭാവം മുഖത്ത് വരുത്തികൊണ്ട് ജട്ടിയെ മുണ്ട് കൂട്ടി പിടിച്ചു തിരുമ്മി കേറ്റാന്‍ ഒരു ശ്രമം  നടത്തി.

കേട്ട പാതി കേള്‍ക്കാത്ത പാതി അടുത്ത് നിന്നവന്‍ ബാക്കി ഉള്ളവന്മ്മാരെ വിവരം അറിയിച്ചു. എല്ലാം എന്റെ ചുറ്റും കൂടി. പള്ളിക്കകത്ത്‌ നിന്ന് പുറത്തു ചാടാന്‍ എന്തെങ്കിലും കാരണം നോക്കി നില്‍ക്കുന്ന പെടുമരണം ങ്ങളുടെ ഇടയിലാണ് ഞാനെന്ന കാര്യം അപ്പോളാണ് ഓര്‍ക്കുന്നത്. അവന്മ്മാര്‍ എന്നെ പോക്കുന്നതിന്റെ മുന്‍പ് എങ്ങിനെയും കാര്യം സാധിച്ചു എണീക്കണം. ഞാന്‍ കിണഞ്ഞു ശ്രമിച്ചു.

എന്റെ തിരുമ്മലിന്റെ ശക്തി കൂടിയത് കണ്ടു എന്റെ കാല്‍ മൊത്തമായി അടിവയറ്റില്‍ എക്ക് കേറിപോകുവനെന്നു അവന്മാര്‍ വിചാരിച്ചു കാണും. എന്റെ രണ്ടു തോളിലും പിടിച്ചു അവന്‍ മാര്‍ പോക്കന്‍ തുടങ്ങി. കാല്‍ നിവര്‍ന്നാല്‍ എല്ലാം തീര്‍ന്നു.  ഞാന്‍ മുട്ട്  മടക്കി രണ്ടു കയ്യും കൊണ്ട്   കാലിനു ചുറ്റും വട്ടം പിടിച്ചു. അവന്മാര്‍ അതെ പോസ് ഇല്‍ എന്നെ പൊക്കി ഒരു കാനായി കുഞ്ഞിരാമന്‍ ശില്‍പ്പത്തെ കൊണ്ട് പോകുന്ന പോലെ പള്ളി ഓഫീസ് വരാന്ത യിലേക്ക് കൊണ്ടുപോയി.  ധനം സിനിമ യില്‍ ലാലേട്ടനും മുരളിയും കൂടെ ഒരു ' പഴം തന്തയെ ' കൊണ്ടുപോയി കിടത്തുന്ന സീന്‍ ഉണ്ട്. എന്റെ ഇരുപ്പു ഏകദേശം അത് പോലെ തന്നെ വരും. 

താഴെ ഇറക്കിയതും ഞാന്‍ മുണ്ടിന്റെ അടിഭാഗവും ജെട്ടിയും കൂട്ടി പൊക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ഓട്ടം. നേരെ ഓഫീസ് നു പിന്നിലുള്ള ഹാള്‍ ലെത്തി ജെട്ടി കെട്ടിയതും അവന്മ്മാരും എത്തി. മുണ്ട് താക്കാനുള്ള സമയം കിട്ടിയില്ല. ..

ഛെ ..ഇതെന്നതാട..?

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ കാല്‍ ഇടറി എന്ന് തോന്നുന്നു..എന്ന് പറഞ്ഞു ഞാന്‍  തുടക്കിട്ടു രണ്ടു അടി അടിച്ചു.  

നിന്റെ എവിടാ മസ്സില്‍ കേറിയത്‌.. അവന്മ്മര്‍ക്ക് സംശയം തീരുന്നില്ല..

കാലേല്‍ ഇപ്പൊ ശരിയായി. 

അല്ല നീ എന്തിനാ ഓടിയത്..?

..അല്ലാതെ പുറത്തു നിന്ന് ഇങ്ങനെ തോട വരെ മുണ്ട് കേറ്റാന്‍ പറ്റുമോട കനാപ്പേ...വാ പള്ളിക്കകത്ത്‌ കേറാം എനിക്ക് നാളെ പരീക്ഷയാ..
ഒരു ചെറിയ ചട്ട് ഫിറ്റ്‌ ചെയ്തു ഞാന്‍ പയ്യെ നടന്നു.. അവന്‍ മാര്‍ക്ക് എന്തോ ഉടായിപ്പ് ഉണ്ടെന്നു മനസ്സിലായ്യി..പക്ഷെ ഇങ്ങനെ ഒരു പണി ഒരു മനുഷ്യന് കിട്ടും എന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ..

അങ്ങിനെ മാനം കപ്പലേറി പോകാതെ രക്ഷപെട്ടു..2010, മാർച്ച് 5, വെള്ളിയാഴ്‌ച

പതനം

ചോദ്യകടലാസ് കൊടുത്തു തുടങ്ങി. പിന്നില്‍ നിന്നാണ് തുടങ്ങിയിരിക്കുന്നത്.23 സങ്കീര്‍ത്തനം ഒരു തവണ കൂടി ചൊല്ലി. മനസ്സില്‍ ആകപ്പാടെ ഒരു വെപ്രാളം. ടീച്ചര്‍ തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞു ചോദ്യപപേര്‍ വങ്ങനയ്യി രണ്ടു കയ്യും നീട്ടി. എന്നെ ഞെട്ടിച്ചു കൊണ്ട് അവര്‍ എന്റെ കയ്യില്‍ കേറി ഒരു പിടുത്തം.
എന്റെ ഈശോയെ ഞാന്‍ ഇതെന്നാ കാണുന്നെ ?.
ചുവന്ന സാരിയും വടിവൊത്ത ശരീരവുമായി ദാ മുന്നില്‍ നിന്ന് ചിരിക്കുന്നു സിനിമാ നടി സിമ്രാന്‍. എന്റെ ചങ്കില്‍ ആകെ പാടെ ഒരു വെപ്രാളം. കണ്ണില്‍ ഇരുട്ട് കേറുന്നു ,ഒന്നും ഓര്‍മ്മയ്യില്‍ വരുന്നില്ല.. പരീക്ഷ കോഞ്ഞാട്ട ആയത് തന്നെ..
ആരോ പുറത്തു നിന്ന് എന്നെ വിളിക്കുന്നു..അതോ എനിക്ക് തോന്നുന്നതന്നോ? ആ ശബ്ദം അടുത്ത് അടുത്ത് വരുന്നു..എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ പറ്റുന്നില്ല..ഞാന്‍ ചെവി ഓര്‍ത്തു ഇരുന്നു ...

..പെട്ടന്ന് ആകപ്പാടെ ഒരു ബഹളം ..ഡാ. എണീക്കട ..പോത്തെ.. ഇന്ന് പള്ളീല്‍ പോകുന്നില്ലേ..
ഞെട്ടി കണ്ണ് തുറന്നു.. മുന്നല്‍ നിക്കുന്നു അമ്മ...എണീറ്റ്‌ കുളിക്കെടാ..ഞങ്ങള്‍ ഇറങ്ങുവ..ചായ എടുത്തു വച്ചിട്ടുണ്ട്...
അത് സരി അപ്പൊ അത് വെറും സ്വപനം മാത്രം...പരീക്ഷ പാളിപ്പോകഞ്ഞതില്‍ സന്തോഷം തോന്നി എങ്കിലും സിമ്രാന്‍..ഛെ ..കഷ്ടം..കുറെ നേരം കൂടെ ആകാമായിരുന്നു...
എന്നതായാലും പള്ളീല്‍ പോയേക്കാം നാളെ പരീക്ഷയാ..

ഓടി പോയ്യി കുളിച്ചു , അപ്പി ഇട്ടു, പല്ല് തേച്ചു , ചായ കുടിച്ചു..നേരെ ഓടി ട്രെസ്സിംഗ് മുറിയിലേക്ക് ...തേപ്പു മേശ യില്‍ മുണ്ടും ഷര്‍ട്ട്‌ ഉം തേച്ചു വച്ചിട്ടുണ്ട്...എന്ത് നല്ല അപ്പന്‍..മകനെ സ്നേഹിക്കുവനെങ്കില്‍ ഇങ്ങനെ വേണം...
മുണ്ട് ഉടുക്കാന്‍ തുടങ്ങിയപ്പോ ആണ് ജട്ടി ഇട്ടില്ല എന്നോര്‍ക്കുന്നത്...പണ്ടാരമടങ്ങാന്‍ ഒരെണ്ണം പോലും ഉണങ്ങിയതില്ല..
അലമാരിയില്‍ തപ്പിയപ്പോള്‍.. പഴയ ഒരെണ്ണം കിട്ടി..എലസ്റിക് കുറച്ചു ലൂസ് ആണ് ..എന്നാല്‍ഉം തങ്ങി നിന്നോളും..എട്ടരആയി പള്ളീല്‍ മണി അടിക്കുന്നു..നേരെ ഇറങ്ങി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പള്ളീലേക്ക്..
ചെറിയ ചാറ്റല്‍ മഴ ഉണ്ട്..
..കുര്‍ബാനയ്ക്ക് കേറി കഴിഞ്ഞു...പയ്യെ പടിഞ്ഞാറ് വാസത്തെ വാതില്‍ വഴി ഏറ്റവും പുറകിലത്തെ ലൈന്‍ ഇലേക്ക് . അവിടെയാണ് ഞങ്ങള്‍ യുവജനഗല്‍ എന്നറിയപ്പെടുന്ന പകല്‍മാന്യന്മാര്‍ ആയ കൂതരകളുടെ സ്ഥിരം സ്ഥാനം.
കണ്ണുകള്‍ കൊണ്ട് എല്ലാത്തിനെയും വിഷ് ചെയ്തു..പയ്യെ പ്രാര്‍ഥനയില്‍ മുഴുകി..എന്റെ ദൈവമേ നാളത്തെ പരീക്ഷ എല്ലാം ഓര്‍മിപ്പിച്ചു തരണമേ....തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ബേസിക് വിഷയങ്ങള്‍ കൂടെ കൂടെ മനസ്സില്‍ ഓര്‍ത്തു..
മഴ നനഞ്ഞത്‌ കൊണ്ടാണെന്ന് തോന്നു..ആകപ്പാട ഒരു മൂക്കടപ്പ്..അറയില്‍ തിരികിയിരുന്ന തൂവാല കയ്യില്‍ എടുത്തു..ഒന്ന് മൂക്ക് പിഴിഞ്ഞ്..
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ എന്നാ പോലെ ഇതാ വരുന്നു ഒരൊറ്റ തുമ്മല്‍...ഹന്ഗ്ച്ചീ....തീര്‍ന്നില്ല..പുറകെ പുറകെ ..രണ്ടു എണ്ണം കൂടി...
പെട്ടന്ന് എന്തോ ഒന്ന് കാലേല്‍ വന്നു വീണപോലെ...എന്താണെന്നു നോക്കേണ്ടി വന്നില്ല...മനസ്സിനകത്ത് കൂടി ഒരു ഇടിവാള്‍ മിന്നി.....
ഇതവന്‍ തന്നെ...എലെസ്റിക് പോയ എന്റെ ജട്ടി ...
തുമ്മലിന്റെ ആക്കാതത്തില്‍ അവന്‍ തെന്നി അടിച്ചു എന്റെ പാതങ്ങളിലേക്ക് നിപതിചിരിക്കുകയാണ്..
പെട്ടു..അകപ്പെട്ടു..നിന്ന സ്ഥലം മാറിയാല്‍ അവന്‍ മുണ്ടിനടിയില്‍ നിന്ന് പുറത്താകും..കുനിഞ്ഞു എടുക്കാനും വയ്യ..എല്ലാവരും വടി പോലെ നിക്കുവല്ലേ..ഞാന്‍ മാത്രം അനങ്ങിയാല്‍ തന്നെ എല്ലാവരും നോക്കും..

ശത്രുക്കള്‍ക്ക് പോലും ഈ മാതിരി അവസ്ഥ വരുത്തരുതേ...ഞാന്‍ ആദ്യമായി ക്രിസ്തിയാനി ആയി മാറി...

പക്ഷെ ജെട്ടി കാലേല്‍ നിന്ന് മാറുന്നില്ലല്ലോ..