2010, മാർച്ച് 10, ബുധനാഴ്‌ച

വിഡ്ഢി പെട്ടി

ഈ കഥ നടക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..

സമയം രാവിലെ 7:30. സിജിമോന്‍ ചെറിയാന്‍ കപ്പകാലായില്‍ ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയുമായി മലയാള മനോരമ നിവര്‍ത്തുന്നു. 

ആരാണ്  ഈ സിജിമോന്‍ എന്നറിയേണ്ടേ?. പ്രീ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി, സമര്‍ഥന്‍, നാട്ടുകാരുടെ അഭിപ്രായത്തില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു നല്ല പയ്യന്‍. 

അപ്പൊ നമ്മള്‍ എവിടെ ആയി? ആഹ് മനോരമ, വല്യപ്പച്ചന്‍ പത്രം വായ്യിച്ചു കഴിഞ്ഞു എന്ന് അത് തുറന്നപ്പോള്‍ തന്നെ സിജിമോന് മനസ്സിലായ്യി. കാരണം, ഒന്നാം പേജു മറിച്ചപ്പോള്‍ ദാണ്ട്‌ ഏഴാം പേജു തലകുത്തനെ നിക്കുന്നു. 

സിജിമോന് അതൊന്നും പ്രശ്നമല്ല, സമയം ഇല്ലതതുകൊന്റായ്യിരിക്കും അവന്‍ എന്തോ തിരയുകയ്യാണ്. അതാ ഇന്നത്തെ  ടി വി പരിപാടികള്‍..എന്തോ അവന്‍ അതില്‍ സൂക്ഷിച്ചു നോക്കുന്നു..

ഉടന്‍ ഒരു സ്ത്രീ ശബ്ദം..എടാ കൊച്ചെ..പള്ളീല്‍ പോണില്ലേ..

ദേ പോകുവാ അമ്മച്ചീ..കാപ്പി ഒറ്റവലിക്ക് കുടിച്ചിട്ട് സിജിമോന്‍ ഒരൊറ്റ ഓട്ടം..പതിനഞ്ചു മിനിറ്റ് തികഞ്ഞില്ല..ദേ വരുന്നു..കുളിച്ചു..വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഇട്ടു..എന്തൊരു ഐശ്വര്യം. ..

തനിക്കു പാരമ്പര്യമായി കിട്ടിയ നര്‍മദ സ്കൂട്ടെര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഒറ്റ പോക്ക്. ( അതിനു ബുക്കും പേപ്പര്‍ ഉം ഇല്ല..പോലിസ് പിടിച്ചാല്‍ വണ്ടി അവര്‍ക്ക് കൊടുക്കും എന്നാണ് സിജിമോന്റെ നിലപാട്. )

ഞായറാഴ്ചകളില്‍ എന്ട്രന്‍സ് കോച്ചിംഗ് ഉള്ളത് കൊണ്ട് ശനിആഴ്ചയാണ് സിജിമോന്‍ പള്ളീല്‍ പോകാറു.

തിരിച്ചു വരുന്ന വഴി അവന്‍ ജങ്ക്ഷനില്‍ ഉള്ള കേബിള്‍ ടി വി ആന്‍ഡ്‌ ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പ് ഇല്‍ നിന്ന്..എന്തോ മേടിക്കുന്നുണ്ട്‌...

വീട്ടില്‍ വന്നു, ആഹാരം കഴിച്ചു സിജിമോന്‍ തന്റെ മുറിയിലേക്ക്. അവിടെ ബര്‍ത്തില്‍ നിന്ന് ഒരു അലുമിനിയം പെട്ടി അവന്‍ വലിച്ചെടുക്കുന്നു. എന്നതാ അത് ?..ഒരു വര്‍ക്ഷോപ്പ് തന്നെ അതിന്ടകതുണ്ട്.  എന്‍ജിനീയര്‍ ആയില്ലെങ്കിലും അവനു ഹോബി സര്‍ക്യുട്ടുകള്‍ ഇഷ്ടംമാണ്. 

അതില്‍ നിന്ന് ഒരു കുഞ്ഞു സ്പീക്കര്‍ എടുത്തു അവന്‍ എന്തൊക്കയോ കാണിക്കുന്നുണ്ട്..സോല്ടെര്‍ ചെയ്യുവനെന്നു തോന്നുന്നു..
ഷോപ്പില്‍ നിന്നും മേടിച്ച കുഞ്ഞു വയാറും പിന്നും അവന്‍ അതില്‍ വളരെ തന്മയത്തമായി പിടിപ്പിക്കുന്നു..
കണ്ടോ ഇവന്‍ ജന്മനാ എന്‍ജിനിയര്‍ തന്നെ..

അതിനു ശേഷം അവന്‍ കൃഷ്ണ സ് എ ബി സി ഓഫ് മാതമാടിക്സ് എടുത്തു പഠനം ആരംഭിച്ചു..എന്ത് നല്ല ചെക്കന്‍....

മണിക്കൂറുകള്‍  കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..അതില്‍ ചിലത് കാറ്റടിച്ചു അപ്പറത്തെ ചാണക കുഴിയിലും പോയി വീണു..

രാത്രി ആയ്യി..സകുടുംബം പ്രാര്‍ഥനയും ഊണും കഴിഞ്ഞു എല്ലാവരും കിടക്കകളിലേക്ക് പോയി..സിജിമോന്‍ പഠനത്തിലെക്കും. എന്നാ നല്ല ചെറുക്കന്‍ , മകളെ കെട്ടിച്ചു കൊടുക്കുവാനെങ്കില്‍ ഇവന് തന്നെ കൊടുക്കണം. 

പതിനൊന്നു മണി ആയ്യി..അതാ സിജിമോന്‍ പഠനം നിര്‍ത്തി എണീക്കുന്നു..ദാണ്ട്‌ വന്നു ടി വി ഓണ്‍ ചെയ്തു സൂര്യ ടി വി വക്കുന്നു. മകളെ കെട്ടിച്ചു കൊടുക്കാന്‍ വരട്ടെ..ഇവന്‍ അത്ര ശരി അല്ലല്ലോ..

അതാ  തെളിഞ്ഞു വരുന്നു സൂര്യ വാര്‍ത്തകള്‍..അയ്യോ പാവം പയ്യന്‍, പത്രം വായിക്കാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഉറക്കമിളച്ചിരുന്നു വാര്‍ത്ത കാണുന്നു..മോളെ നാളെ തന്നെ കെട്ടിച്ചു കൊടുത്തേക്കാം,,

ഉടനെ ഒരു ചെറിയ ശബ്ദം, മോനെ ഒച്ച കൊറച്ചു വച്ചേ, അപ്പനും, വല്യപ്പച്ചനും ഉറങ്ങുവല്ലേ...

ടി വി യുടെ വോലും തീരെ ചെറുതായ്യി. 

എന്നാലും ഇവന്‍ എന്നതാ സോഫ ഇല്‍ കിടന്നു ചെയ്യുന്നത്..നോക്കണോ..? ..എന്നതായാലും നോക്കിയേക്കാം..അമ്പട ടി വി വച്ചിട്ട് അവന്‍ അമ്മാച്ചന്‍ കൊണ്ടെ കൊടുത്ത വിഡിയോ ഗയിം കളിക്കുവാന്നു..ബ്രിക്ക് ഗയിമാണ്..അല്ലേലും വാര്‍ത്ത കേള്‍ക്കുവല്ലേ..കാണുവല്ലല്ലോ...

പന്ത്രണ്ടര ആകുന്നു..ഇവന് ഒരക്കുവുമില്ലേ..

ദേ ചാടി എണീറ്റ്‌ അവന്‍ അവന്റെ മുറിയിലേക്ക് പോകുന്നു..ദാ തിരിച്ചു വരുന്നു.. കയ്യില്‍ ഉച്ചക്ക് ഇരുന്നു ഉണ്ടാക്കിയ സ്പീകറും ഉണ്ട്..അവന്‍ അത് കൊണ്ട് ടി വി യുടെ എവിടെയോ പിടിപ്പിച്ചു..എന്നിട്ട് സ്പീകര്‍ ചെവിയോടു ചേര്‍ത്ത് വക്കുന്നു...ആഹ..സ്വന്തം ജ്ഞാനം മറ്റുള്ളവരുടെ സ്വൈര ജീവിതതിനായ്യി..ഉപയോഗിക്കുന്ന..ഇവന്‍ എന്തായാലും ഒരുത്തമ പൌരന്‍ തന്നെ...മോളെ ഇവനേ കെട്ടിച്ചു കൊടുക്കു.

പക്ഷെ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു..അവന്‍ അതുമായ്യി വീണ്ടും തന്റെ മുറിയിലേക്ക് പോയി..വീണ്ടും സോല്ടെര്‍ ചെയ്യാനുള്ള പരുപാടി ആണ്..

പെട്ടന്ന് ഒരു മിന്നല്‍..കരണ്ടും പോയി..സിജിമോന്‍..പെട്ടന്ന്  മൈനാകം എന്ന് തുടങ്ങുന്ന ഒരു പാട്ട് പടിയോ എന്നൊരു സംശയം. ..

പൂച്ചയെ പോലെ ഇരുട്ടത്ത്‌ നടന്നു ചെന്ന് സിജിമോന്‍ കേബിള്‍ ഊരിയിട്ട് ടി വി ഓഫ് ആക്കി. കണ്ടു പഠിക്കട പിള്ളേരെ..ഉത്തര വാദിത്തം എന്നാല്‍ ഇതാന്നു..

പിറ്റേന്ന് വൈകുന്നേരം സിജിമോന്‍ കോച്ചിംഗ് കഴിഞ്ഞു വന്നു ചായ കുടിക്കുന്നു..ദാ അവന്റെ അപ്പന്റെ ശബ്ദം.

ഡാ സിജി ..ടി വി ക്ക് എന്തോ പ്രശ്നം ഉണ്ട്..ഓണകുന്നില്ല..നാളെ അത് ഗോപന്റെ കടേല്‍ കൊടുത്തിട്ട് കോളേജില്‍ പോകു..

ഒന്നും മിണ്ടാതെ നിഷ്കളങ്കനായ സിജി തലയാട്ടി..പാവം..

പിറ്റേന്ന് രാവിലെ `'രാപ്പാടി' ശശി യുടെ ഓട്ടോയില്‍ ടി വി യുമായി ജന്ക്ഷനിലേക്ക് സിജി പോകുന്നു..
ഗോപന്റെ കേബിള്‍ ടി വി കം റിപയര്‍ ഷോപ്പിന്റെ ഇരു വശവും..തയ്യല്‍ കട ചായ കട., പലചരക്ക് കട എന്നിങ്ങനെ പല കടകളാണ്..

ഓട്ടോയും ടി വി യും കണ്ടപ്പോഴേ അവിടെ നിന്ന ആള്‍ക്കാര്‍ ചിരിക്കാന്‍  തുടങ്ങിയോ എന്നൊരു സംശയം.. 

കൊച്ചു പയ്യന്‍ വല്യ ടി വി യുമായി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു..ചിലര്‍ ഗോപന്റെ കടയുടെ അടുത്തേക്ക് വരുന്നുണ്ട്...

സിജിമോന് ഒന്നും മനസ്സിലായില്ല..പാവം ചെക്കന്‍ ..പിഞ്ചല്ലേ...

ചെന്നപ്പഴെ ഗോപന്റെ ചോദ്യം..ശനിയാഴ്ച ത്തെ ഇടിക്കു പോയതാ അല്ലെ...


അയ്യോട..ഇവന്‍ ഇതെങ്ങനെ അറിഞ്ഞു..ആശ്ചര്യം ആയിരിക്കുന്നു..

അതിലും ആശ്ച്ചര്യപെടുതിയത് സിജിമോന്റെ മറുപടിയാ..അറിയത്തില്ല, ഇന്നലെ വച്ചപ്പം ഓണ്‍ ആകുന്നില്ലയിരുന്നു...

തയ്യക്കടെലെ മോനിച്ചന്‍ ചുമ്മാ ചിരിചോന്ടു ഗോപന്റെ അടുത്ത് പറയുന്നു..ടി വി ക്കാര് ഇടിടെ സമയത്ത് കറക്റ്റ് പരുപാടി ഇട്ടതു കൊണ്ട് ഗോപന് കൊളായി..എന്ന്..എന്നിട്ട് എല്ലാവനും കൂടി ഒരു ചിരിയും..

എന്നതാണ് അവന്‍ പറയുന്നത്..പണ്ടേ അവന്‍ ആളൊരു തല്ലിപ്പൊളി ആന്നു..

പാവം സിജിമോന്‍..കോളേജില്‍ പോകന്റെത് കൊണ്ടയ്യിരിക്കും..എളുപ്പം നടന്നു ഓട്ടോയില്‍ കേറി സ്ഥലം വിട്ടു..

എന്നതായാലും കാര്യം എന്നതാന്നു അറിയണമല്ലോ..അവര് പറയുന്നത് ശ്രദ്ദിച്ചു കേട്ട്..അയ്യേ...

ശനിയാഴ്ച രാത്രി 12 30 നു സൂര്യ ടി വി യില്‍ 'രതി നിര്‍വേദം' സിനിമ ഉണ്ടായിരുന്നത്രേ..അത് കാണാന്‍ ഇരുന്നവന്മാരുടെ ടി വി യാണ് അടിച്ചു പോയത് മുഴുവന്‍.ഇന്നിത് ഏഴാമത്തെ ടി വി ആണ്..റിപയരിങ്ങിനു എത്തുന്നത്‌.. .

ഛെ എത്ര വൃത്തികെട്ട സമൂഹം..ചിലര്‍ അങ്ങിനെ ഒക്കെ ആയ്യിരിക്കും..എന്നാലും നിഷ്കളങ്കനായ സിജിമോനും അതിനകത്ത് പെട്ട് പോയല്ലോ എന്നോര്‍ക്കുപോഴാ..ഒന്നുമില്ലെങ്കിലും അവനൊരു സാങ്കേതിക വിദഗ്ദന്‍ അല്ലെ..

പാവം അവനെന്തു വിഷമിക്കും ഇതറിഞ്ഞാല്‍..

വൈകുന്നേരം സിജിമോന്‍ വീടിലോട്ടു  വന്നു കേറാന്‍ തുടങ്ങുവാരുന്നു..അപ്പൊ കേക്കാം അകത്തു നിന്ന് കവലയില്‍ റബ്ബര്‍ കട നടത്തുന്ന കൊച്ചപ്പന്റെ ശബ്ദം..എന്നതാ പറഞ്ഞതു എന്ന് കേട്ടില്ല..ഒടനെ സിജിമോന്റെ അമ്മച്ചി പറയുന്നു..രാത്രി ഇരുന്നു വാര്‍ത്ത കണ്ടപോഴേ എനിക് സംശയം തോന്നിയതാ  ..ഇവനേ ഒക്കെ കാലേല്‍ പിടിച്ചു വലിച്ചു കീറുക വേണ്ടത്..

പാവം സിജിമോന്‍ അറിയാതെ വീടിലേക്ക്‌ കയറുകയും ചെയ്തു...

താന്‍ തെറ്റിദ്ധരിക്കപെട്ടല്ലോ എന്ന  വിഷമം  കൊണ്ട് പൊതുവേ വിളറിയ സിജിമോന്‍ ഒന്നുകൂടെ വെളുത്തു..മുഖത്ത് എന്തൊക്കെയോ ഭാവം..അവന്‍ എല്ലാരേം നോക്കി ചിരിക്കാന്‍ ശ്രമിച്ചു..പക്ഷെ സാധിച്ചില്ല...ഒന്നും മിണ്ടാതെ അവന്‍ മുറിയിലേക്ക് പോയി..അവന്‍ പോയതും ഡ്രോയിംഗ് റൂമില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി...

( ഇത് വെറുമൊരു സങ്കല്പ കഥ ആണ്, ഇതിലെ സിജിമോനും ഞാനുമായി ഒരു ബന്ധവുമില്ല..ഇങ്ങനെ ഒരു  സംഭവം നടന്നിട്ടുമില്ല....)


16 അഭിപ്രായങ്ങൾ:

 1. എന്തായാലും തെറ്റിദ്ധരിക്കപ്പെട്ടു ! ഇനി ആ പടം സീഡി എടുത്തു കണ്ടിട്ട് മതി അടുത്ത പോസ്റ്റ്‌

  മറുപടിഇല്ലാതാക്കൂ
 2. സിജിമോന്‍ ഒരു നിഷ്കളങ്കന്‍...

  മറുപടിഇല്ലാതാക്കൂ
 3. രണ്ടുപെര്‍ക്കെങ്കിലും സിജിമോന്റെ നിരപരാതിത്വം ബോദ്ധ്യപെട്ടല്ലോ...നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. മാഷെ നല്ല എഴുത്ത് ... കൂടുതല്‍ അമിട്ടുകള്‍ പോരട്ടെ ...പിന്നെ ഇ വേര്‍ഡ്‌ വേരിഫിയിംഗ് എടുത്തു കളയനെ :D

  മറുപടിഇല്ലാതാക്കൂ
 5. വേര്‍ഡ് വെരിഫികേഷന്‍ ഞാന്‍ അറിയാതെ ആരോ ഇട്ടതാണ് അച്ചായാ..നോക്കെട്ടെ ..കണ്ടുപിടിച്ചാ മൂടോടെ തൂക്കി എറിഞ്ഞെക്കാം....ഇടിക്കുളെടെ അടുത്താ കളി..

  മറുപടിഇല്ലാതാക്കൂ
 6. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുമില്ല... ഞങ്ങളാരും ഇത് വായിച്ചിട്ടുമില്ല. ഒട്ടു വിശ്വസിച്ചിട്ടുമില്ല... പോരേ?
  ;)

  മറുപടിഇല്ലാതാക്കൂ
 7. ശ്രീ, അത് മതി , അത് മാത്രം മതി..

  മറുപടിഇല്ലാതാക്കൂ
 8. ഏറക്കാടന്‍ മാഷെ ..സത്യമായിട്ടും സങ്കല്പ കഥ എന്നല്ലേ എഴുതിയിരിക്കുന്നത്..വെറും സങ്കല്‍പം മാത്രം ..

  മറുപടിഇല്ലാതാക്കൂ
 9. ലാ പടം ആയതു കൊണ്ട് ഏഴു ടീവിയില്‍ ഒതുങ്ങി.. ഷക്കുവിന്റെയോ മറ്റോ ആയിരുന്നേല്‍ .. ഒയ്യോ.. ഓര്‍ക്കാന്‍ വയ്യ !!

  മറുപടിഇല്ലാതാക്കൂ
 10. ഇത് സങ്കല്‍പ്പ കഥയാണ് എന്ന് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല ..
  കൊള്ളാട്ടോ ...

  മറുപടിഇല്ലാതാക്കൂ
 11. വിശ്വസിക്കാമോ കൂട്ടുകാരാ..

  മറുപടിഇല്ലാതാക്കൂ
 12. അതെ ഇതൊരു “സങ്കല്‍പ്പ “കഥയായി തന്നെ ഞാന്‍ വിശ്വസിക്കുന്നു.. പോരെ?

  അല്ല അന്നു എത്ര രൂപയായി ആ ടി.വി നേരയാക്കാന്‍ ?

  മറുപടിഇല്ലാതാക്കൂ
 13. സത്യമായിട്ടും ഞാന്‍ വിശ്വസിച്ചു.
  ആട്ടെ..പിന്നീടെങിനെയാ രതിനിര്‍വ്വേദം കണ്ടത്? സീഡി കിട്ടിയോ ?!
  :-)

  മറുപടിഇല്ലാതാക്കൂ
 14. പാവം സിജിമോന്‍..
  ആ പയ്യനെ വെറുതെ തെറ്റിദ്ധരിച്ചു

  മറുപടിഇല്ലാതാക്കൂ
 15. സിജിമോന്‍ അറിവു നേടാനുള്ള ആഗ്രഹമാല്ലാര്‍ന്നോ തെറ്റിദ്ധരിക്കണ്ട കാര്യമുണ്ടോ

  മറുപടിഇല്ലാതാക്കൂ