2010, ജൂൺ 1, ചൊവ്വാഴ്ച

പുരുഷ പീഡനം

 കോട്ടയം ജില്ല യുടെ മലയോരതുകൂടെ കയ്യാലകള്‍ ചാടികടന്നും വേലികള്‍ പൊളിച്ചു ഓടിയും റബ്ബര്‍ വെട്ടിയും നടന്ന ഈയുള്ളവന്‍ ഇവിടെ ഇപ്പൊ വയര്‍ ചാടാതെ ഇരിക്കാന്‍ കാശ് കൊടുത്തു വയിറ്റ് എടുത്തു മരിക്കുവാന്. 

സമ്മര്‍ എത്തി, നല്ല കാലാവസ്ഥ, ജിമ്മില്‍ യന്ത്രത്തില്‍ കൂടി ഉള്ള ഓട്ടം മടുത്തു തുടങ്ങി. ഒന്നും നോക്കിയില്ല നേരെ ചെന്ന് ഒരു റണ്ണിംഗ് ഷൂസ് മേടിച്ചു കാച്ചട്ടയും ടീ ഷര്‍ട്ട്‌ ഉം ഇട്ടു വീടിനടുത്തുള്ള നേച്ചര്‍ പാര്കിലൂടെ ഒറ്റ ഓട്ടം..

..നല്ല തണുത്ത കാറ്റ് , കിളികളുടെ കളകൂജനം. ആഹ എത്ര മനോഹരം ആയിരിക്കുന്നു , ഇനി എല്ലാ ദിവസവും ഇത് തന്നെ പരിപാടി എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ പാലാ തൊടുപുഴ ബസ്‌ പിടിക്കാന്‍ ഓടുന്നവനെപോലെ കുതിച്ചു പാഞ്ഞു ..

കുറെ ദൂരം ഓടിയപ്പോള്‍ എന്റെ ഉള്ളിലെ Benjohnson കര്‍ത്താവില്‍ നിദ്രപ്രാപിച്ചു .  ശരീരം തനി കൊണം കാണിച്ചു തുടങ്ങി, അടിവയറ്റില്‍ വേദന, കാലില്‍ കോച്ചി പിടുത്തം, ശ്വാസം കിട്ടുന്നില്ല.  SSLC പരീക്ഷക്ക്‌ വന്ന എല്ലാ അസുഖങ്ങളും വീണ്ടും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇന്നാണ്...

അപ്പൊ അതാ വീണ്ടും അതെ കിളി ..അത് വന്നു എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വീണ്ടും പാടി...പൂ.ഊ.ഊ.
'നിന്റെ അ*#++§$ടെ പൂ...ഇവിടെ മനുഷ്യന്‍ ശ്വാസം കിട്ടാതെ മരിക്കുംപോഴാ കോപ്പിലെ ഒരു പാട്ട്..പിടിച്ചു കൊല്ലാന്‍ പറ്റാഞ്ഞത് കൊണ്ട് ..കിളിയുടെ തന്തക്കും തള്ളക്കും പൂരേ തെറിവിളിച്ചു അതിനെ പറപ്പിച്ചു...

പൊട്ടിയ ചിട്ടിക്കാരനെ  പോലെ സ്ടാമിന ഒളിവില്‍ പോയി..നിര്തിക്കളയാം എന്ന് വിചാരിച്ചതും ..ഏതോ ഒരു ഉഉട് വഴിയില്‍ നിന്നും ഒരു മദാമ്മ, കുട്ടിനിക്കറും ഇട്ടു എന്റെ മുമ്പില്‍ വന്നു കയറി..

മുന്നേ തുള്ളി ഓടുന്ന മദാമ്മ വന്ന കാര്യം കണ്ണ് എല്ലാരേം വിളിച്ചറിയിച്ചു..ഒളിവില്‍ പോയ സ്ടാമിന ടാക്സി പിടിച്ചു തിരിച്ചു വന്നു..ശ്വാസം ഇല്ലെങ്കിലും സാരമില്ലെ എന്ന് ശ്വാസകോശവും വിളിച്ചു പറഞ്ഞു.

അങ്ങിനെ ഞാന്‍ വീണ്ടും കാട്ടു  പോത്തായി മാറി.  പണ്ട് കോളേജ് ഇല്‍ പഠിക്കുമ്പോ , മിഡി ഇട്ടു വന്ന ഒരു സുന്ദരിയുടെ കാലേല്‍ പൊടി പറ്റിയിരിക്കുന്നു എന്ന് കാണിച്ചു കൊടുത്തതും, അവള്‍ പോടാ പട്ടി എന്നെന്നെ വിളിച്ചതും, ഉടനെ ബാക്കി കൂതരകളെ കൂട്ടി 2m തുണി മേടിച്ചു മോള് പോയി വല്യ പാവാട തയ്പ്പിച്ചോ എന്ന് പറഞ്ഞു കൊടുത്തതും അപ്പൊ പെട്ടന്ന് ഓര്മ വന്നു..

അതെ അവടെ പ്രാക്കാണ്..അത് കൊണ്ട് തന്നെ ആണ് ഈ പ്രായത്തില്‍ ഇതും കണ്ടോണ്ടു ഇങ്ങനെ വിങ്ങിപൊട്ടി ഓടേണ്ടി വന്നത്...

അങ്ങിനെ ഓടുമ്പോ എന്റെ മനസ്സിലേക്ക്

'നിതമ്പ ഗുരുതയാല്‍താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീ രംഭ താനത്രേ'

എന്ന് പ്രീ ഡിഗ്രി ക്ക് പഠിച്ച കരുണയിലെ  വരികള്‍ ഓര്‍മ്മ വന്നു..
ഇത് വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്ത, മലയാളം ബ്ലോഗ്ഗര്‍ മാര്‍ക്ക് വേണ്ടി ഞാന്‍ ഇത് വിശദീകരിക്കുന്നു..

വാസവ ദത്ത എന്ന സര്‍വീസ് ലേഡി യെ പറ്റി ആണ് ഈ വരികള്‍.

നിതംപം എന്ന് പറഞ്ഞാല്‍- സഭ്യമായ മലയാളത്തില്‍ ഹൌസിംഗ്, പിന്‍ ത്തൂകം എന്നൊക്കെ ആണ് നാനാര്‍ത്ഥം. സംസ്കൃതത്തില്‍ കുണ്ടി എന്നും പറയും..

അതായത് നിതംപതിന്റെ വലിപ്പം കൊണ്ട് ഭൂമിയില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിത ആയ രംഭ( സിനിമ നടി അല്ല..ഒറിജിനല്‍ അപ്സു. ) ആണോ  ഇത് എന്ന് കവി ശങ്കിക്കുന്നതാണ്   ഈ വരികള്‍.

അതായത് എയര്‍ ഇന്ത്യ പോലെ ഒരു സര്‍വീസ് ആണ് സ്വര്‍ഗത്തിലേക്ക് പോകുന്നത് എങ്കില്‍ 30 കിലോ യില്‍ കൂടുതല്‍ സാധനം കൊണ്ട് പോകാന്‍ സമ്മതികതില്ലാല്ലോ ?  ഇതും ഏകദേശം ആ അര്‍ത്ഥത്തില്‍  വരും.

ഛെ ..ഒരു മഹര്‍ഷിയുടെ തപസ്സു മുടക്കാന്‍ വെരുത വന്നു ഡാന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ല..ഇത് പോലെ മഹര്‍ഷി ഓടാന്‍ പോകുമ്പോ ഒരു കുട്ടി നിക്കരുമിട്ടു മുന്നേ കേറി ഓടിയാല്‍ മതിയാരുന്നു.. വെറുതെ പേര് ദോഷം കിട്ടുകയുമില്ലായിരുന്നു ..stupid girls ..

അപ്പൊ..നമുക്ക് വീണ്ടും പിന്‍ വശത്തേക്ക് വരാം. അങ്ങിനെ ഞങ്ങള്‍ രണ്ടും ഓടി ഓടി പാര്‍ക്ക്‌ തീരാറായി.  പാര്‍ക്ക്‌ നേരെ ഒരു ഫുട് കം സൈകിള്‍ പാതിലെക്കാന്  ചെന്ന് കേറുന്നത്..പാര്‍ക്ക്‌ തീരുന്നിടത് ഫുട്പാത് സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു..മദാമ്മ മുന്നില്‍ മദിച്ചു ഓടുന്നു..ഞാന്‍ പിന്നില്‍ കിതച്ചു ഓടുന്നു...

ഇടതു വശെ 20 അടി താഴ്ചയില്‍ ഒരു തോടോ മറ്റോ ആന്നു..വെള്ളം ഒഴുകുന്ന ഒച്ച കേക്കാം..മൊത്തം കാട് ആന്നു..ഫോറെസ്റ്റ് ഇല്‍ പണ്ടേ അപ്പിടി കാടാണല്ലോ ?

അങ്ങിനെ മദാമ്മ ഓടി ഫുട്പാത്തില്‍ കേറി ..കണ്ണുകള്‍ ഉടക്കി ഒരു വഷളന്‍ ചിരിയും ചിരിച്ചു ഞാനും പുറകെ ഓടിക്കേറി..

പെട്ടന്ന് ഒരു ശബ്ദം, കാലേ എന്തോ വന്നോ ഇടിച്ചു..ഒരു മരവിപ്പ്..ഒരു നിലവിളി ..എനിക്കൊന്നും മനസ്സിലായില്ല...വല്ല ട്രക്ക് ന്റേം കീഴെ ആണോ?..
വീണ്ടും ഒരു നിലവിളി, അതെന്നെ വര്‍ത്തമാന കാലത്തേക്ക് തിരികെ കൊണ്ട് വന്നു.

അതാ..കുറ്റിചെടികളും കാട്ടുവള്ളികളും തകര്‍ത്തെറിഞ്ഞു കൊണ്ട് ഇറുകിയ ഷോര്‍ട്ട് ഉം ബനിയനും ധരിച്ച ഒരു സൈകിള്‍ യാത്രക്കാരന്‍ താഴെ ഉള്ള തോട്ടിലേക്ക് കുതിക്കുന്നു..
..നിമിഷങ്ങള്‍ കൊണ്ട് അയാള്‍ അപ്പ്രത്യക്ഷനായി..കിലുക്കം സിനിമയില്‍ ജഗതി കുഴിയില്‍ വീഴുമ്പോഴുള്ള  പോലെ ഒരു നിലവിളി അവിടെ മാറ്റൊലി കൊണ്ടു. .

ഞാന്‍ പേടിച്ചു വിറച്ചു, എന്റെ കുറ്റം കൊണ്ടാണല്ലോ ഇത് സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ തളര്‍ന്നു..എന്നാലും എന്ത് പ്രശ്നം ഉണ്ടായാലും ചങ്കുറപ്പോടെ നേരിടാനുള്ള എന്റെ ജന്മ സിദ്ധമായ കഴിവില്‍ ഞാന്‍ ഒറച്ചു വിശ്വസിച്ചു....

വേദന കൊണ്ടു വിറയ്ക്കുന്ന എന്റെ കാല്‍  തറയില്‍ ആഞ്ഞു കുത്തി..
ഞാന്‍ കുതിച്ചു പാഞ്ഞു...........സ്ഥലം കാലിയാക്കി ..


ഇതില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്..

സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നുമറിയാത്ത പാവങ്ങള്‍ തോട്ടില്‍ പോകും.

16 അഭിപ്രായങ്ങൾ:

 1. "സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നുമറിയാത്ത പാവങ്ങള്‍ തോട്ടില്‍ പോകും."

  nice

  മറുപടിഇല്ലാതാക്കൂ
 2. നൌഷു, അഭിപ്രായത്തിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. അതേയ് ആരെങ്കിലും വന്നു വായ്യിക്കുന്നുന്ടെങ്കില്‍, ഓരോ കമന്റ്‌ ഉം കൂടെ ഇട്ടിട്ടു പോണേ..ചുമ്മാ ഒരു ആഗ്രഹം.

  മറുപടിഇല്ലാതാക്കൂ
 4. ഒരു കമന്റ് ദാ.... ഠോ! ഠോ! (ഇടിക്കുള സാറിനെ അറിയുമോ? എന്റെ സാറായിരുന്നു!http://www.jayandamodaran.blogspot.com/

  മറുപടിഇല്ലാതാക്കൂ
 5. വാസവ ദത്ത എന്ന സര്‍വീസ് ലേഡി..

  അല്ല, അവരെന്ത് സര്‍വ്വീസാ ചെയ്യുന്നേ?

  മറുപടിഇല്ലാതാക്കൂ
 6. നല്ല വിവരണം, എഴുത്ത് ഇഷ്ട്ടായി..
  ബട്ട്.. ബ്ലോഗ് ഇഷ്ട്ടായില്ലാ‍, കറുപ്പിലെ വെള്ള അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസാ

  മറുപടിഇല്ലാതാക്കൂ
 7. ഇടിക്കുള സാര്‍ ഇടിമേടിച്ചേ അടങ്ങൂ അല്ലേ/

  മറുപടിഇല്ലാതാക്കൂ
 8. @കുമാരന്‍
  നന്ദി,
  വാസവ ദത്ത ഒരു തരം എമെര്‍ജന്സി സര്‍വീസ് ആണ് നടത്തിയിരുന്നത്..ജോലിയില്‍ കൃത്രിമം കാണിച്ചതിന് പിന്നീട് പിരിച്ചു വിട്ടു.

  @കൂതറ
  താങ്കള്‍ക്കു നന്ദി
  നിങ്ങള്ക്ക് വായിക്കാന്‍ അല്ലാതെ നമ്മളെന്തിനാ ഇതൊക്കേ എഴുതുന്നത്‌. മാറ്റിക്കളയാം തീം.

  @നിലീനം
  താങ്കള്‍ക്കും നന്ദി
  അങ്ങിനെ നിര്‍ബന്ധം ഒന്നുമില്ല..കിട്ടിയാല്‍ മേടിക്കും, അത്രേയുള്ളൂ..

  മറുപടിഇല്ലാതാക്കൂ
 9. ആ വര്‍ണന കേട്ടു രോമാഞ്ഞ കഞ്ഞുകം ആയി മഹനേ ..
  അടിപ്പൊളി ...ഇനിയും പോരട്ട്

  മറുപടിഇല്ലാതാക്കൂ
 10. മി. കൊമ്പന്‍,
  താങ്ക് യു ഫോര്‍ ദി രോമാന്‍ച്.

  മറുപടിഇല്ലാതാക്കൂ
 11. ഓട്ടം ഇപ്പോഴുമുണ്ടോ? തോട്ടില്‍ വീഴാതെ നോക്കണേ.

  മറുപടിഇല്ലാതാക്കൂ
 12. @നാരാനത്തു മാഡ്‌ മാന്‍.
  ഇല്ല , ഓട്ടം തല്കാലത്തേക്ക് നിര്‍ത്തി. നന്ദി.

  @മത്തായി
  നന്ദി. വീണ്ടും വരിക.

  മറുപടിഇല്ലാതാക്കൂ
 13. എന്ത് പ്രശ്നം ഉണ്ടായാലും ചങ്കുറപ്പോടെ നേരിടാനുള്ള എന്റെ ജന്മ സിദ്ധമായ കഴിവില്‍ ഞാന്‍ ഒറച്ചു വിശ്വസിച്ചു....


  ഹ ഹ ഹ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നമ്മളോടാ കളി

  മറുപടിഇല്ലാതാക്കൂ
 14. പിന്നല്ലാതെ നല്ലി..ഈ വഴിക്ക് വന്നതിനു നന്ദി..

  മറുപടിഇല്ലാതാക്കൂ