2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മൊബൈല്‍ മോര്‍ച്ചറി-ഒരു ഫ്ലാഷ് ബാക്ക്

വര്‍ഷങ്ങള്‍ക്കു മുന്‍പ്, നേഴ്സുമാര്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ സ്ഥലത്തേക്ക് കോലേല്‍ ഭാണ്ടവും കെട്ടി യാത്ര പോകുന്നതിനും മുന്‍പ്, (  ദിനോസറുകളുടെ കാലത്തിനു ശേഷം ..?) ഞങ്ങളുടെ നാട്ടില്‍ നിന്നു ഇറ്റലി പറ്റിയ ഒരു വ്യക്തി ഉണ്ടായിരുന്നു.


അയാള്‍ എന്ജിനിയരോ ശാസ്ത്രജ്ഞനോ അല്ല, മെയില്‍ നെഴ്സോ , ഹസ്ബന്ടോ അല്ല..മറിച്ച് അദ്ദേഹം നല്ല ഹൃദയമുള്ള ഒരു തടിപ്പണികാരന്‍ ആയിരുന്നു.

ഒരു സായം സന്ധ്യയില്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കപ്പ പൂളും കടിച്ചു അങ്ങിനെ മലര്‍ന്നു കിടക്കുംപോളാണ് അദ്ദേഹത്തിന് യാത്ര പോകണം എന്ന വെളിപാട് ഉണ്ടാവുന്നത്. തന്റെ അയല്‍വക്കം കാരനും, കഥകളി ചെണ്ട വിദ്വാനുമായ ഒരു സുഹൃത്ത് യൂറോപ്യന്‍ പര്യടനത്തെ പറ്റി പറയുന്നത് അദ്ദേഹം കേട്ടിരുന്നു. എങ്ങിനെയും അവരുടെ കൂടെ യാത്ര പോണം, അയാള്‍ ചാടി എണീറ്റു.

അത്രയും നേരം അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ വളരെ നൈസ് ആയി നിന്നു കപ്പ പൂള്‍ കടിച്ചു കൊണ്ടിരുന്ന ഒരു ലോക്കല്‍ പട്ടി നിലവിളിച്ചു കൊണ്ടു ഓടി, കോഴികള്‍ കൊക്കി കൊണ്ടു ഓടി പറന്നു , കാക്കകള്‍ ചിറകടിച്ചു പറന്നു.

അതെ, ഞങ്ങളുടെ താലൂക്കിലെ ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി അവിടെ പിറവി എടുത്തു.

വിചാരിച്ച പോലെ തന്നെ പീലിക്കുഞ്ഞു എന്ന യുവാവ് കഥകളി ടീം ഇല്‍ എങ്ങിനെയോ കയറി കൂടി. ഏതോ വാദ്യ വിദ്വാന്‍ എന്ന റോള്‍ ഇല്‍ ആയിരിക്കണം അയാള്‍ പോയത്.

ഒരു മാസത്തെ വിസയില്‍ ആണ് പോയതെങ്കിലും ടീം നൊപ്പം പീലിക്കുഞ്ഞു തിരിച്ചു എത്തിയില്ല. അപ്പോളാണ് നാട്ടുകാര്‍ ആ സത്യം അറിഞ്ഞത്. മിലാന്‍ വിമാനതാവളത്തില്‍ വച്ച് കൊടിനെറെര്‍ ടെ കണ്ണി കുത്തിയ ശേഷം പീലികുഞ്ഞു തിരക്കിലേക്ക് ഓടിമറഞ്ഞു എന്ന്.

ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാര്‍. പോയ വഴി പിന്നെ കണ്ടിട്ടില്ല.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം 'പീലിയാടോ പാമ്പെല' എന്ന ഇറ്റലി കാരന്‍ പീലികുഞ്ഞു നാട്ടില്‍ തിരിച്ചു എത്തി. പണക്കാരനായി, ഇറ്റലി പൌരനായി എത്തിയ അദ്ദേഹം പിന്നീട് നാട്ടില്‍ നിന്നു കുറെ ആള്‍ക്കാരെ ഇറ്റലി പറ്റിച്ചു.
അങ്ങിനെ ഒരു സുപ്രഭാതത്തില്‍  അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഒരു ടെലെഗ്രം കിട്ടി. വിശുദ്ധ പീലി ദിവങ്ങതനായി. ബോഡി അയച്ചിട്ടുണ്ട്.

രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി. ഇത്രയും ദൂരം വരാന്‍ നിവര്‍ത്തി ഇല്ലാഞ്ഞത് കൊണ്ടു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ താന്താങ്ങളുടെ വീടിലേക്ക്‌ വേണ്ടിയ ഫോറിന്‍ സാധനങ്ങള്‍ പെട്ടിയില്‍ നിക്ഷേപിചിട്ടുണ്ടായിരുന്നു.

പീലിചെട്ടന്റെ കണ്ണേല്‍ വച്ചിരുന്ന കൂളിംഗ്‌ ഗ്ലാസില്‍ 'ഒതലത്തില്‍ വറീത് മാപ്പിളക്കു. മകള്‍ സൂസി അയക്കുന്നത് ' എന്ന് എഴുതിയിരുന്നു.

നെഞ്ചിനു മുകളില്‍ വച്ച കയ്യില്‍ അയല്‍വക്കോം കാരന്‍ ദേവസിക്ക് മകന്‍ അയച്ച 8 ബാറ്റെരി ടോര്‍ച്ചു അദ്ദേഹം വിടാതെ പിടിചിട്ടുണ്ട്ടയിരുന്നു.

വീട്ടിലത്തി, അത്യാവശ്യം കരച്ചില്‍ പരിപാടിക്ക് ശേഷം കുഴിയിലേക്ക് പോകാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്ക് തിരിച്ചു. അപ്പോളാണ് ഒരു പ്രശ്നം, രാജകീയ പെട്ടി പള്ളിയിലെ കുഴിയില്‍ ഇറങ്ങത്ത്തില്ല.

ഓക്കേ, ഡോണ്ട് വര്റി എന്ന് പറഞ്ഞു കുഴിവെട്ടുകാരന്‍ പാപ്പിചേട്ടന്‍ തന്റെ ഐഡിയ പ്രകാരം പീലിചെട്ടനെ ഒരു സാദ പെട്ടിയിലേക്ക് മാറ്റി.

തടിയില്‍ തീര്‍ത്ത, അകത്തു പ്രത്യേകതരം ഫിനിഷിംഗ് ഉള്ള രാജകീയ പെട്ടിയിലേക്ക് ഏവരും സൂക്ഷിച്ചു നോക്കി നിന്നു.

( വായനക്കാരെ, നിങ്ങള്‍ കാണുന്ന ഈ പെട്ടിയാണ് കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല്‍ മോര്ച്ചരിയുടെ പ്രചോദനം , അതിന്റെ കണ്ടുപിടിത്തത്തെ പറ്റി അടുത്ത പോസ്റ്റ്‌.)

പെട്ടി കുഴിയിലേക്ക് ഇറക്കാന്‍ കയര്‍ അന്വേഷിച്ചു പോകുന്ന ആള്‍ക്കാരെ നോക്കികൊണ്ട്‌ ദൂരെ മാറി ഒരു മൂലയില്‍ ഇരുന്നു ബീഡി കത്തിച്ച പാപ്പിചേട്ടന്‍ പറഞ്ഞു..

' കയര്‍ ഒന്നും വേണ്ടടാ, പീലി ഊര്‍ന്നു ഇറങ്ങിക്കോളും, ഞങ്ങള് പണ്ട് തെങ്ങെ കേറിക്കൊണ്ടിരുന്നതാ..'

5 അഭിപ്രായങ്ങൾ:

  1. രസികൻ പോസ്റ്റ്!

    (‘പീലിച്ചായന്റെ കടും കൈ!’ഞാനും എഴുതിയിട്ടുണ്ട്. നോക്കണേ. http://jayandamodaran.blogspot.com/2010/07/blog-post_4507.html)

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ജയെന്‍ ഡോക്ടര്‍..ദാ പുറപ്പെട്ടു കഴിഞ്ഞു..

    മറുപടിഇല്ലാതാക്കൂ
  3. "രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി"
    നല്ല ഉപമ...അടുത്ത പോസ്റ്റ്‌ ഉടനെ ഇടൂ...

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ ഹ ആ 555 കലക്കി :)
    കൊള്ളാം രസമായിട്ടുണ്ട്.
    ഇടിക്കുളയെ ഇന്ന് ബസ്സിൽ കണ്ടപ്പോഴാണ് ഓർമ്മവന്നത്!

    മറുപടിഇല്ലാതാക്കൂ