2010, ജൂൺ 12, ശനിയാഴ്‌ച

പാപ്പിചേട്ടനും പന്നിയെലിയും

തുടരന്‍ കഥകളോട് വായനകാര്‍ക്കുള്ള പ്രതികരണം കണക്കാക്കി ഞാന്‍ എന്റെ എഴുത്ത് ശൈലി മാറ്റുകയാണ്. ഇനി ഇത് പോലുള്ള നുറുങ്ങുകളായിരിക്കും പോസ്റ്റ്‌ ചെയ്യുക, അഭിപ്രായം അറിയിക്കുമല്ലോ? .


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു രണ്ടാം ക്ലാസ്സുകാരെന്റെ അടുത്ത് 'എലിയുടെ ശത്രു ആര്?' എന്ന് ചോദിച്ചാല്‍ അവന്‍ ഒന്ന് സംശയിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

ചോദ്യത്തിന് ചില കുട്ടികള്‍ ' പൂച്ച' എന്നും മറ്റു ചിലര്‍ ' പാപ്പിചേട്ടന്‍' എന്നുമായിരിക്കും ഉത്തരം തരിക,

ആദ്യത്തെ ഉത്തരം തികച്ചും നോര്‍മല്‍ ആയതു കൊണ്ടു രണ്ടാമത്തെ ഉത്തരത്തിലേക്കു കടക്കാം.

പാപ്പിചെട്ടന്‍ ഞങ്ങളുടെ പള്ളിയിലെ കുശിനിക്കാരന്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍. ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.

രാത്രി സമയത്ത് ഒരു കറ്റ ചൂട്ടും കത്തിച്ചു വീശി, റബ്ബര്‍ തോട്ടത്തിന് നടുവില്‍ കൂടിയുള്ള ഒരു തൊണ്ടില്‍ കൂടി യാത്ര ചെയ്തു വേണം അദ്ദേഹത്തിന് തന്റെ വീട്ടിലെത്താന്‍.

അങ്ങിനെ ഒരു രാത്രി , പാപ്പി ചേട്ടന്‍ യാത്ര ചെയ്യുമ്പോ അത് വഴി സെക്കന്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു തന്റെ വീട്ടിലേക്കു സാധനങ്ങളുമായി പോവുകയായിരുന്ന ഒരു പന്നി എലി ചൂട്ടു വെളിച്ചം കണ്ടു ' യെല്ലോ സിഗ്നല്‍' ആണെന്ന് ധരിച്ചു തൊണ്ടില്‍ വെയിറ്റ് ചെയ്യുവാനിടയായി. ചൂട്ടിന്റെ രൂക്ഷമായ വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ച എലി, 'ഡിം ദ ലയ്റ്റ് ഗോഡ് ഡാം ഇറ്റ്‌ ' എന്ന് അസഹ്യനായി വിളിച്ചു പറഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത പാപ്പിചെട്ടന്‍ ഇത് മനസ്സില്ലാക്കാതെ എലി തന്റെ നേരെ നോക്കി പല്ലിളിച്ചു ചീറ്റുവാനെന്നോ മറ്റോ തെറ്റിദ്ധരിച്ചു ചൂട്ടു കറ്റ നേരെ എലിയാചെന്റെ മോന്തക്ക് വച്ച് കൊടുത്തു. ´

പൊള്ളലേറ്റ് വട്ടം ചാടിയ എലി ഉടന്‍ കണ്ണാടിയെടുത്തു മുഖം നോക്കി, താന്‍ കഷ്ടപ്പെട്ട് ഷേപ്പ് ചെയ്തെടുത്ത ഫ്രഞ്ച് താടി കരിഞ്ഞിരിക്കുന്നത് കണ്ടു അലറി കൊണ്ടു പാപ്പിചെട്ടന്റെ നേരെ പാഞ്ഞടുത്തു. ഇനി രക്ഷയില്ല എന്ന് കണ്ട പാപ്പിചേട്ടന്‍ നൂറേല്‍ വണ്ടി വിട്ടു, എലിയാണെങ്കില്‍ 'നിന്നെ ഇന്ന് ഞാന്‍ കൊല്ലുവെടാ' എന്ന് പറഞ്ഞു പുറകെയും.

വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍ സെക്കന്റുകളുടെ മാര്‍ജിനില്‍ തന്റെ വീട്ടിലെത്തിയെങ്കിലും കതകു അടച്ചിരുന്ന കൊണ്ടു അകത്തു കയറാന്‍ പറ്റാതെ വന്നു കതകില്‍ ഇടിച്ചു നിന്നു. ' അയ്യോ എടീ കതകു തുറക്കോ ' എന്ന് വിളിച്ചു കതകില്‍ ഇടിക്കുന്നതിനിടയില്‍ പന്നിഎലി വന്നു പാപ്പിചെട്ടന്റെ കാലേല്‍ വന്‍ പണി കൊടുത്തു തിരിച്ചോടി.

' ) ' ആകൃതിയിലുള്ള ആയുധം കൊണ്ടു പാപ്പിചെട്ടനെ ആക്രമിച്ച എലിക്കെതിരെ നടപടി എടുത്തെങ്കിലും, ഒരു പെര എലി ആണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു മുന്‍പ് ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു.



( ഇതോടെ പാപ്പിചേട്ടന്‍ എലികളെ തന്റെ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിക്കുകയും പില്‍ക്കാലത്ത്‌ അവര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ തന്റെ താടിയും മീശയും വരെ ബലി കൊടുക്കുകയും ചെയ്തു.. ആ കഥ പിന്നീട് വിവരിക്കാം)

17 അഭിപ്രായങ്ങൾ:

  1. ഹ..ഹ...ഹ
    ഈ പാപ്പിച്ചേട്ടന്റെയൊരു കാര്യം..
    കൊള്ളാം..നർമ്മം രസിച്ചു.., ഇനിയും പോരട്ടേ.,
    പിന്നെയും വരാം

    മറുപടിഇല്ലാതാക്കൂ
  2. ഇടിക്കുളയണ്ണോ കളം മാറ്റിച്ചവിട്ടുന്നോ എന്തായാലും കിടിലന്‍

    മറുപടിഇല്ലാതാക്കൂ
  3. ഒരു പന്നിയെലി വിചാരിച്ചാ ഇത്രയുമൊക്കെ നടക്കുമോ...നടക്കുമായിരിക്കും...സംഭവം കൊള്ളാം..എഴുത്തിനു നല്ല ഫ്ലോ ഉണ്ട്...

    മറുപടിഇല്ലാതാക്കൂ
  4. ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന , കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍
    (ഇഷ്ട്ടപെട്ടു)

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം... നന്നായിട്ടോ....

    മറുപടിഇല്ലാതാക്കൂ
  6. :)
    ഇത്തിരിയേ ഇഷ്ട്ടായൊള്ളൂ, ഇത്തിരി മാത്രം

    മറുപടിഇല്ലാതാക്കൂ
  7. രസകരമായിരുന്നു ട്ടൊ.

    മറുപടിഇല്ലാതാക്കൂ
  8. പഴയ പോസ്റ്റുകള്‍ വച്ചു നോക്കുമ്പോള്‍ അത്ര പോരായിരുന്നു എന്നാലും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  9. ..
    ആമസോണ്‍ വനാന്തരങ്ങോളോട് കിട പിടിക്കുന്ന താടിയും മീശയും ആണ് അദ്ദേഹത്തിന്റെ ഏക പ്രത്യേകത.

    ചിരിക്കുമ്പോള്‍ പല്ല് പുറത്തു കാണിക്കുന്ന, ഉറങ്ങുമ്പോ കണ്ണടയ്ക്കുന്ന ,കരിയിലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കര കര ശബ്ദം കേള്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്‍
    ..

    ചില കൂതറ നര്‍മ്മത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുണ്ട്,
    വിശദീകരണങ്ങളില്‍ നല്ല ഭാഷയും.
    ആശംസകള്‍..
    ..

    മറുപടിഇല്ലാതാക്കൂ
  10. രവി പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.
    (ഫോണ്ട് സൈസ് അല്പം വലുതാക്കാമോ?)

    മറുപടിഇല്ലാതാക്കൂ
  11. അവതരണം നന്നായിരിക്കുന്നു ട്ടോ :)

    മറുപടിഇല്ലാതാക്കൂ
  12. വീല്‍ ബേസ് കൂടുതലുള്ള പാപ്പിചേട്ടന്‍..

    കലക്കി.:)

    മറുപടിഇല്ലാതാക്കൂ
  13. ഹായ്,
    “ചോദ്യം ചെയ്യലിനിടയില്‍ ആ എലി കൊല്ലപ്പെട്ടു“.. കേരളാപോലീസാണോ പന്നിഎലി കേസൊക്കെ ഇപ്പൊ അന്വേഷിക്കുന്നത്?? ഉരുട്ടിക്കൊലയെങ്ങാനും ആണോ?
    എന്തായാലും എലിക്കഥ കൊള്ളാം..
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ് ഹിന്ദ്.

    മറുപടിഇല്ലാതാക്കൂ