2010, ജൂൺ 5, ശനിയാഴ്‌ച

നെത്തല്ലൂരെ അമ്മച്ചി-3

മാസം തികഞ്ഞ ശിശുവിനെ ഇനിയും പിടിച്ചു വയ്ക്കാന്‍ പറ്റില്ലാ..ദാ ഡെലിവറി ആയി..


അങ്ങിനെ ചിന്താനിമഗ്നനായ എന്നെയും , എന്റെ അടുത്ത് കണ്ണുകള്‍ പാതി അടച്ചു, വാ പൊളിച്ചു, പരാമര്‍ അടിച്ചു ചത്ത പൂച്ചയെപോലെ ഇരുന്നുറങ്ങുന്ന മുപ്ലിയെയും കൊണ്ടു ബസ് പാലാ സ്ടാന്റിലേക്ക് കയറുന്നു.

ഷൂമാക്കര്‍ തന്റെ വകയില്‍ ഒരമ്മാവന്‍ ആണന്നു തോന്നുന്ന വിധം ഡ്രൈവര്‍ 90 ഡിഗ്രി വണ്ടി വീശി സ്ടാന്റിലേക്ക് കയറ്റി , അത്രയും നേരം കൊണ്ടു ഒരു കളരി അഭ്യാസിയെ പോലെ വാതില് വരെ എത്തിയ ഒരു ആന്റി സാന്റ് ഡ്രിഫ്റ്റ് ചെയ്ത ലാന്‍ഡ്‌ ക്രൂയിസര്‍ പോലെ തിരിച്ചു പെട്ടി പുറത്തേക്കു പോയി.

വണ്ടി നിര്‍ത്തി, ഷിബുവും ഞാനും ഇറങ്ങി, മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടു ഞാന്‍ നമ്മുടെ ബസ്ന്റെ നേരെ നടന്നു,

ഓ ,,ഇത് പ്രാക്ക് തന്നെ, മുപ്ളി റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല, വര്‍ത്തമാനം പറഞ്ഞു ലവനും ഉണ്ട് എന്റെ കൂടെ വരുന്നു.

അവസാനം മറ്റു മാര്‍ഗമില്ലാതെ ഞാന്‍ പറഞ്ഞു , 'ഞാന്‍ ഈ വണ്ടിക്കു കേറുവാ,',

'ഞാനും അതിനു തന്നെയാടാ,.. നീ എങ്ങോട്ടാ, ?'

കുഴഞ്ഞു , എന്നാലും ആയുധം ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ, അതോ കൊണ്ടു, വച്ച് കാച്ചി. ' നെത്തല്ലൂര്‍ക്ക് '

'അവിടെ ആരാ ?' , വിടുന്ന ലക്ഷണം ഇല്ല .

'അവിടെ ഞങ്ങടെ ഒരമ്മച്ചി ഉണ്ട്, കാലൊടിഞ്ഞു കിടപ്പാ ', ( ഹും, ഇപ്പൊ അമ്മച്ചീടെ അസ്ഥി തന്നെ ഉണ്ടോ എന്ന് സംശയം ആണ്)

, എന്നാലും വച്ച് താങ്ങിക്കൊടുത്തു.

'ഞാന്‍ ചങ്ങനാശേരിക്കാ' ..മുപ്ളി ചോദിക്കാതെ തന്നെ മുരണ്ടു.

അങ്ങിനെ ഞങ്ങള്‍ രണ്ടും ബസില്‍ കയറി അടുത്തടുത്തുള്ള  സീറ്റില്‍ ഇരുന്നു. അപ്പൊ കണ്ടു, നമ്മുടെ ഗുരു പയ്യെ വന്നു ഏറ്റവും പുറകിലെ സീറ്റില്‍ സ്ഥാനം പിടിക്കുന്നു.

അവന്‍ മുപ്ലിയെ കണ്ടു, മുപ്ലിക്കൊരു ഗുണം ഉണ്ട്, വണ്ടിയേല്‍ ഇരുന്നാല്‍ പിന്നെ ഉറങ്ങിക്കോളും. അത് കൊണ്ടു ഞങ്ങള്‍ ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തി.

വണ്ടി യാത്ര തുടങ്ങി, 'തുമ്പയും തുളസിയും...' പാട്ട് തകര്‍ക്കുന്നു.

അങ്ങിനെ വണ്ടി നെത്തല്ലൂര്‍ എത്താറായി , കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്ന് പറഞ്ഞപോലെ ദേ എണീറ്റ്‌ വരുന്നു മുപ്ളി.

'നീ ഇവിടെ ഇറങ്ങുവല്ലേ..'

'അതെ'

'അപ്പൊ പിന്നെ കാണാം,'

'ശരി യെടാ നായിന്റെ മോനെ ' അവസാനത്തെ മൂന്നു വേര്‍ഡ് ഞാനങ്ങു മാസ്ക് ചെയ്തു ട്രാന്‍സ്മിറ്റ്‌ കൊടുത്തു.

മുടിഞ്ഞ കളി, ഇനി ഇപ്പൊ അടുത്ത വണ്ടി വരണം. .ശോ ആദ്യത്തെ സീന്‍ എല്ലാം പോകുമല്ലോ ഈശ്വരാ..

അക്ഷമനായി ഞാന്‍ റോഡില്‍ കാത്തു നിന്നു. നേരെ എതിരെയുള്ള മാടക്കടയുടെ വശത്ത് ' ബെല്‍സ് വീക്കം' അടിച്ചു പരത്തി തിരിച്ചു ഉരുട്ടി  കൊടുക്കുന്ന ഡോക്ടറുടെ പരസ്യം, അതിന്റെ പിന്നില്‍ കുളിക്കാന്‍ തയ്യാറായി, എന്നെ ഏറു കണ്ണ് ഇട്ടു നോക്കി നില്‍ക്കുന്ന നമ്മുടെ ലവള്‍. കാര്യം പടം ആണെങ്കിലും ഒരു 3D എഫെക്റ്റ് ഉണ്ട്.

ങേ അപ്പോഴാ ശ്രദ്ധിച്ചത്, ഇത് തുമ്പികളല്ല , വേറെ ഏതോ ചില കൊളവി കളാണ്. എന്തായാലും എന്ത് രണ്ടായാലും കുളിക്കുമല്ലോ അത് മതി.

ബസ് വന്നു, ചാടിക്കേറി, പിന്നീടുണ്ടായ 10 മിനിറ്റ് യാത്ര , ജീവിതത്തിലെ ഏറ്റവും നീണ്ട യാത്രകളില്‍ ഒന്നായിരുന്നു.

അവസാനം ഞാന്‍ കറുകച്ചാല്‍ സ്ടാന്റില്‍ ഇറങ്ങി. ഒളിമ്പിക്സ് നു ഓടുന്നവനെ പോലെ 'ഷാന്‍' ലക്ഷ്യമാക്കി ഞാന്‍ ഓടി.

ചെന്ന് ടിക്കെറ്റ് എടുത്തു , അകത്തു കേറി. ഒന്നും കാണാന്‍ വയ്യ, വെയിലത്ത്‌ നിന്നു കേറിയിട്ടാകും , പയ്യെ കണ്ണ് അഡ്ജസ്റ്റ് ആയ്യി തുടങ്ങി.

ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത്‌ അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.

എന്തെങ്കിലും ആട്ടു, താഴത്തെ ഒരു വരിയില്‍ ഒരു കൈ പൊങ്ങി ആടുന്നു. അത് നമ്മുടെ ഗുരു തന്നെ. നേരെ ചെന്ന് അതിന്റെ തൊട്ടു മുന്നില്‍ ഉള്ള വരിയില്‍ ഇരുന്നു. ഇതൊക്കെ ഒറ്റയ്ക്ക് ഇരുന്നു കാണുന്നത് ആണല്ലോ ഒരു ഇത്..അല്ലെ..?

പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഏതോ ഒരുത്തന്‍ പുറകില്‍ നിന്നു അലമ്പുണ്ടാക്കുന്നു, ' എടാ പണിക്കു പോകാനുള്ളതാ,സമയം മിനക്കെടുത്താതെ എളുപ്പം ഇടെടാ'

പെട്ടന്ന് സ്ക്രീന്‍ ഇരുണ്ടു, കോളെജിലേക്ക് കൂട്ടുകാരിയുമായി ജീന്‍സും ടോപ്പുമിട്ട് പൊയ്ക്കൊണ്ടിരുന്ന നായിക, പെട്ടെന്ന് തനി കൂതറ ആയി തോട്ടരികത്തു നിന്നു കുളി തുടങ്ങി.


ആഹ തീയെറ്റെര്‍ മുഴുവന്‍ ആരവം. എത്ര ക്ഷമയും വിശാല ഹൃദയവും ഉള്ള മഹാന്മാര്‍. കലയെ അത് എങ്ങിനെ ആണോ അങ്ങിനെ ആസ്വദിക്കും( പിറന്ന പടി ആണെങ്കില്‍ ബഹു സന്തോഷം) . ഈ ഉള്ളവനും ആസ്വദിച്ചു മനസ്സില്‍ കുളി ആരംഭിച്ചു.


ആ തോടിനു മീനച്ചിലാറിന്റെ ഒരു കൈത്തോടിന്റെ ഒരു ലുക്കില്ലേ? , ആ കടവിന് ഞങ്ങടെ കടവിന്റെ ഒരു സെറ്റ് അപ്പ്‌ ഇല്ലേ. എനിക്കവിടെ പോയി നിന്നു എരുമെയേ കുളിപ്പിച്ച് കൂടെ, അങ്ങിനെ പലതും മനസ്സില്‍ കൂടി കിടന്നു പോയി.

എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, ഇത് വരെനടന്നത് ഒന്നുമില്ല എണ്ണ ഭാവത്തില്‍, നമ്മുടെ നായിക, ഒരു കാല്‍ അലക്കുകല്ലേല്‍ കേറ്റി വച്ച് സോപ്പ് തേക്കാന്‍ ആരംഭിച്ചു..

തീയേറ്ററില്‍ നിശബ്ദത. എല്ലാവരും ശ്വാസം അടക്കി പിടിച്ചു കാണുകയാണ്, ഈ ഞാനും.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തോണ്ടി,  തിരിഞ്ഞു നോക്കിയ ഞാന്‍ ഒളിഞ്ഞു നോട്ടക്കാരനെ കണ്ട യുവതിയെ പോലെ ഞെട്ടി വിറച്ചു.  അത് മറ്റാരുമല്ലായിരുന്നു,  നമ്മുടെ സ്വന്തം മുപ്ളി.

അലക്ക് കല്ലേല്‍ കാല് കേറ്റി വച്ച് സോപ്പ് തേക്കുന്ന നായികയെ നോക്കി  കൊണ്ടു മുപ്ളി പറഞ്ഞു.

'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'

തലക്കകത്ത് നിന്നും  ഒരായിരം മുപ്ളി വണ്ടുകള്‍ പറന്നു പൊങ്ങി,


തീര്‍ന്നു, എല്ലാം.

12 അഭിപ്രായങ്ങൾ:

  1. 'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'


    ഹ ഹ ഹ മുപ്ലി കലക്കി

    മറുപടിഇല്ലാതാക്കൂ
  2. നല്ലീ, മുപ്ലിയുടെ വക നൂറു നന്ദികള്‍, പിന്നെ ഇതൊക്കെ കണ്ടു മുപ്ലികള്‍ കൂട്ടത്തോടെ താങ്ങളെ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. << ഇന്നാള് വന്നതിലും മാറ്റം. തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത്‌ അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ.>>

    കൊള്ളാം നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. "തീയെറ്റെര്‍നുള്ളില്‍ സ്പോട്ട് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ആണ് മനസ്സിലായത്‌ അത് സ്പോട്ട് ലൈറ്റ് അല്ല, വച്ചിങ്ങ വീണു ഷീറ്റ് പൊട്ടിയ ഓട്ടയാ"
    - ഹഹ .. കിടു

    'ദേണ്ടെടാ നെത്തല്ലൂരെ നിന്റെ കാലു വയ്യാത്ത അമ്മച്ചി...'
    - സൊയമ്പന്‍ ക്ലൈമാക്സ് :-) :-)

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചില്ലാ
    തുടര്‍ പോസ്റ്റുകള്‍ വായിക്കാറില്ലാ. തുടരാന്‍ ഇഷ്ട്ടല്ലാ

    മറുപടിഇല്ലാതാക്കൂ
  6. ഇടിക്കുളേ ഈ കഴിഞ്ഞ മാസം മുപ്ലിയേ ഓടിച്ച് പാടെനിക്കു ശരിക്കറിയാം ചതിക്കരുത്

    മറുപടിഇല്ലാതാക്കൂ
  7. @നൌഷു,
    നന്ദി മാഷേ , തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

    @കെ. കൊംബ്സ്
    വീണ്ടും വീണ്ടും നന്ദി.

    @കൂതറ
    ഇങ്ങനെ വാശിപിടിക്കല്ലേ മാഷേ , കൊച്ചു കുട്ടികളെ പോലെ , ഒറ്റ കിഴുക്കു വച്ച് തന്നാലുണ്ടല്ലോ ?

    @നല്ലി
    ഞാന്‍ പറഞ്ഞു നോക്കാം, അവര്‍ കേള്‍ക്കുമോ എന്നറിയില്ലാ..

    മറുപടിഇല്ലാതാക്കൂ
  8. നല്ല ബ്ലോഗ്‌.വായിച്ചും ഇഷ്ട്ടായി.
    അങ്ങോട്ടും വാ.
    വായനക്കും അഭിപ്രായത്തിനും കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. വളരെ നീളമുള്ളതും തുടരനും……….
    ങ്ങ്ഹാ…. നോക്കട്ടെ……..

    മറുപടിഇല്ലാതാക്കൂ
  10. കണ്ണൂരാന്‍
    നന്ദി , ബ്ലോഗ്‌ സന്ദര്‍ശിച്ചിരുന്നു.
    @സാദിഖ്
    നോക്കൂ, നോക്കൂ.. കുറെ ഫ്രീ ടൈം കിട്ടട്ടെ എന്ന് ആശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  11. തുടരന്‍ വായിച്ചില്ല . പ്രൊഫൈല്‍ വായിച്ചു ബഹുത് ഇഷ്ടായി.പിന്നെ വരാം

    മറുപടിഇല്ലാതാക്കൂ
  12. @കുറുമ്ബടി
    വരണം, പറഞ്ഞു പറ്റിക്കരുത്..

    മറുപടിഇല്ലാതാക്കൂ