2010, ജൂൺ 5, ശനിയാഴ്‌ച

നെത്തല്ലൂരെ അമ്മച്ചി-2

പഴയ പാസ്ടെരുടെ  പ്രാക്ക് ഞങ്ങളെ ചുറ്റി കൊട്ടി പാടി നടക്കുന്നു എന്ന വസ്തുത ഞങ്ങള്‍ മറ്റേ ഇന്ദ്രിയം ഉപയോഗിച്ചു മനസ്സിലാക്കിയിരുന്നു.  അത് കൊണ്ടു തന്നെ വീട്ടില്‍ നിന്ന് മൈലുകള്‍  താണ്ടി യുള്ള യാത്ര ആണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞാനും  ഗുരുവും, പ്ലാനുകള്‍ തയ്യാറാക്കി. എന്റെ ഗുരു പില്‍കാലത്ത് തികഞ്ഞ ഒരു ഗാന്ധിയനായി  നാട്ടില്‍ പേരെടുത്തിരുന്നു.  സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വയം വാറ്റി സ്വയം പര്യാപ്തത നേടി ആയിരുന്നു അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃക ആയതു.  നാട്ടില്‍ അറിയപ്പെട്ടത് ഈ അടുത്ത കാലത്തായിരുന്നു , അതെ പറ്റി പിന്നീട് വിവരിക്കാം.

 സുരക്ഷിതമായ തീയെട്ടെര്‍  കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലായിരുന്നു. രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 'കറുകച്ചാല്‍ ഷാന്‍'.

കറുകച്ചാല്‍ മൈലുകളോളം അകലെ ആണ്, താലൂക്ക് തന്നെ വേറെ ആണ്, അത് കൂടാതെ  കരുകചാലിനു മുന്‍പ് നെത്തല്ലൂര്‍ എന്നൊരു സ്ഥലമുണ്ട്.  അവിടെ ഞങ്ങള്‍ടെ കുടുംബത്തില്‍ പെട്ട ഒരു വല്യമ്മച്ചിയെ കെട്ടിച്ചിരുന്നു.  വിദേശ വാസിനി ആയിരുന്ന  ആ മാതാവ് പരലോക വാസിനി  ആയപ്പോ ഞങ്ങള്‍ ലവിടെ പോയിട്ടുണ്ട്.  സത്യം പറയാമല്ലോ അന്ന്  ആണ്  ഞങ്ങള്‍ ആദ്യമായി 'ഷാനില്‍'  പോകുന്നത്.

മരിച്ചടക്കത്തിനു പോയ നിങ്ങള്‍ എന്തിനു തീയെറെര്‍ ഇല്‍ പോയി എന്നൊന്നും ചോദിക്കരുത്.

ബൈ ദി ബൈ,  വരുന്ന ശനി ആഴ്ച പാലാ സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശ്ശേരി ക്ക് പോകുന്ന ഒരു ഒറ്റ വണ്ടി ഉണ്ട്. അതിനു പോയാ നൂണ്‍ ഷോ കണ്ടു വരാം.  പ്ലാന്‍ എഴുതി ചെക്ക്‌ ചെയ്തു, അപ്പ്രോവല്‍ എടുത്തു. കോഡ് 1 _ വര്‍ക്ക് മേ പ്രൊസീഡ്.

ജീവിതത്തില്‍ ആദ്യത്ത ലോങ്ങ്‌ ഡിസ്ടന്‍സ് ഏണി പരുപാടി ആണ്. ടെന്‍ഷന്‍ ഇല്ലാതെ ഇല്ല.  രാവിലെ എന്ട്രന്‍സ് കോച്ചിംഗ് എന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
 പാലാ ബസ് സ്ടാണ്ട് വരെ ഞാനും ഗുരുവും രണ്ടു റൂട്ട് ആണ്.   ബസ് നോക്കി നിക്കുമ്പോ ആരും അവിടേക്ക് വരരുതേ എന്ന് പ്രാര്‍ഥിച്ചു.
 ലൂണ പോയ പ്രാക്ക് ദേ വരുന്നു, ഷിബു വിന്റെ രൂപത്തില്‍ , മുപ്ളി ഷിബു എന്നാണ് വ്യവഹാര നാമം. എന്റെ നാട്ടുകാരനാണ്.

അത് വരെ ഇടിച്ചു കൊണ്ടിരുന്ന ഹൃദയം, ഇടിപ്പ് നിര്‍ത്തി വാരിയെല്ലുകളില്‍ തല തല്ലി മരിക്കുവാണോ എന്നെനിക്കു തോന്നി.

പക്ഷെ അതി ബുദ്ധിമാനായ ഈ ഞാന്‍ , അവന്‍ വല്ല കൊനഷ്ടും ചോദിക്കുന്നതിനു മുന്‍പേ അങ്ങോട്ട്‌ ചോദിച്ചു..
രാവിലെ എങ്ങോട്ടാ..?
ഇച്ചിരി പരുപാടി ഒണ്ടു..നീ എങ്ങോട്ടാ  ..? ..
ഊഞ്ഞാലായി...എറിഞ്ഞ യോര്കര്‍ ഫുല്ല്ടോസ് ആയ്യി...
..എങ്ങിനെയും മാനേജ് ചെയ്യണം..' ഞാന്‍ ടൌണ്‍ വരെ..'
മുപ്ളി മറുപടി പറഞ്ഞു..' ഞാനും അങ്ങോട്ട്‌ തന്നെ..'

മുപ്ളി എന്ന് കേള്‍ക്കുമ്പോ അങ്ങ് യൂറോപ്പിലോ  അമേരിക്കയിലോ ഉള്ള 'ആല്‍ഫ്രഡ്‌ മുപ്ളി'  എന്ന  ശാസ്ത്രജ്ഞനോ , അതോ 'ലൂസിയാവോ ഡി മുപ്ലീണോ ' എന്നോ മറ്റോ ഉള്ള  ഏതോ മഹത് വ്യക്തിയുടെ നാമമോ  ആണെന്ന് ആരെങ്കിലും വിചാരിച്ചോ എന്നൊരു സംശയം.

എങ്കില്‍ അല്ല, മുപ്ളി നാടന്‍ ആണ്. ഒരു തരം ചെറിയ ,  കറത്ത കൂതറ ജീവി.  വണ്ട്‌ പോലെ ഇരിക്കും, ' വണ്ട്‌' എന്ന് അതിനെ വിളിച്ചാല്‍ വണ്ടുകള്‍ എല്ലം കൂടി എനിക്കെതിരെ കേസ് കൊടുക്കും. 

പണ്ട് ഞങ്ങള്‍ടെ പള്ളീല്‍ പെരുനാള്‍ സമയത്ത് വിദേശത്ത് പോയ അംഗങ്ങള്‍ എത്തുന്ന പോലെ, വര്‍ഷത്തില്‍ ഒരു തവണ മുപ്ലികള്‍ കൂട്ടമായി എത്താറുണ്ട്.  അവരെ തുരത്താന്‍ എല്ലാ വര്‍ഷവും ' കോള്‍ഡ്‌ ബ്ലെടെഡ് കില്ലര്‍ ' ആയ പരാമറു അവറ ചേട്ടന്‍ വരുകയും. നീണ്ട പോരാട്ടത്തിനു ഒടുവില്‍ ചാക്കുകള്‍ നിറച്ചു മുപ്ളി വീരന്മാരുടെ ജഡവുമായി തന്റെ ഷെര്‍മാന്‍ T26  ടാങ്കില്‍ അദ്ദേഹം പോവുകയും ചെയ്യുമായിരുന്നു.

ഇനി തിരിച്ചു ഷിബു വിലേക്ക്.  ഷിബു, കല്യാണ  കം സ്ഥല കം വണ്ടി, കം ആട്, മാട് കം എനി  ബ്രോക്കെര്‍  എന്ന നിലയിലേക്ക് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു യുവ കോമളനാണ്.  കുരുമുളകിന് നല്ല വില കേറിക്കൊണ്ടിരിക്കുന്ന  കാലമാണ്.
  ( പറയ്യാന്‍ കാരണം , കാപ്പി ക്കുരു സംഭവത്തിന്‌ ശേഷം മച്ചിന്‍ പുറത്തു വാറന്റ് ഇല്ലാതെ കേറിയാല്‍ പനയുടെ കൂട്ടത്തില്‍ അരിഞ്ഞു  തള്ളി എരുമക്ക്‌ കൊടുക്കും എന്നാണ് കുരുമുളക് സംരക്ഷണത്തിന്  വേണ്ടി കേന്ദ്രം  നടപ്പിലാക്കിയ പുതിയ ലാ. )

അങ്ങിനെ ഇരിക്കെ ടൌണില്‍ ഉള്ള ' തണ്ടുതോരപ്പന്‍ ട്രെടെഴ്സ്' ലേക്ക് ഒരു ദിവസം രാവിലെ ഷിബു ഓടിക്കേറി വരുന്നു.  തണ്ടുതോരപ്പന്‍ ട്രെടെഴ്സ് 'മലഞ്ചരക്ക്' വ്യാപാരികള്‍ ആണ്. 
മലഞ്ചരക് എന്ന് വായിച്ചു മേശപുറത്ത്‌ കൈ മുട്ട് ഊന്നി കസേര മുന്നോട്ടു ആക്കിയവരുടെ ശ്രദ്ദക്ക്.: മലഞ്ചരക്ക് എന്ന് പറഞ്ഞാല്‍ , കുരുമുളക്, ഇഞ്ചി, ഏലം മുതലായ ചരക്കു മാത്രമാണ്.

'ദേവസിയെട്ട, ഒരു പാര്‍ടി യെ കൊണ്ടുവന്നിട്ടുണ്ട്..'

'ആന്നോട ഷിബുവേ, എന്നതാ ചരക്കു..?'

'കുരുമുളക് ആണെന്നാ പറഞ്ഞത്..ആണ്ടു ആ ജീപ്പെലുണ്ട്...'

കുറച്ചു മാറ്റി തിരക്കില്‍ വഴിയില്‍ തന്നെ ഇട്ടിരിക്കുന്ന ജീപ്പില്‍ നിന്ന്, ഒരു ചാക്ക് നിറയെ കുരുമുളകുമായി ഒരു മനുഷ്യന്‍ വരുന്നു.  നേരെ കൊണ്ടെ പെട്ടി ത്രാസേലോട്ടു ഇറക്കി നിന്ന് കിതച്ച ആ പാവം കര്‍ഷകന്‍ പറഞ്ഞു..'ചേട്ടായി ഒരഞ്ഞൂറു ഇങ്ങു തന്നെ ജീപ്പുകാരനെ പറഞ്ഞു വിടട്ടെ.. '

പെട്ടിയില്‍ നിന്ന് അഞ്ഞൂറ് എടുത്തു ദേവസിചേട്ടന്‍ വീശി...

അയാള്‍ ഇറങ്ങിയപ്പോ ഷിബു ..' ചേട്ടാ 40 കിലോയില്‍ കൊറയാതെ ഒണ്ടു, ഇവിടെ കൊണ്ടുവന്നു ആക്കിയത് ഞാനാണേ..'

അതിനെന്നാടാ..കച്ചോടം കഴിഞ്ഞോട്ടു....നിനക്ക് പോകാന്‍ തിരക്ക് ഒന്നുമില്ലാല്ലോ--

ഏയി..ഇല്ല..
കുറച്ചു സമയം ആയി, ജീപ്പ് വിടാന്‍ പോയ ആളെ കാണുന്നില്ല..

ഇറങ്ങി നോക്കിയപ്പോ ജീപ്പില്ലാ..
ഇതിയാന്‍ ഇതെവിടെ പോയി എന്ന് പറഞ്ഞു രണ്ടു പേരും കുറെ വെയിറ്റ് ചെയ്തു..

ദേവസിചേട്ടന്‍ ഷിബു വിനു കമ്മീഷന്‍ കൊടുത്തു..എന്നിട്ട് വിളിച്ചു പറഞ്ഞു,

തൊമ്മിയെ.. ഡാ ഇതൊന്നു നോക്കിയേ,  തൂക്കം കണ്ടിട്ട്  ഒണക്ക്  കുറവാണെന്ന് തോന്നുന്നു...മൊത്തം വില കൊടുക്കാന്‍ പറ്റില്ല..15 രൂപ പിടിച്ചു എഴുതിക്കോ..

ശരി ചേട്ടാ..തൊമ്മി ചാക്കുമായി അകത്തേക്കും, കമ്മീഷനുമായി ഷിബു പുറത്തേക്കും..

പ്രേത  സിനിമയിലെ പോലെ സുന്ദരി ആയ യക്ഷിയും , യുവാവും മുറിക്കകത്ത് കയറുകയും തുടര്‍ന്ന് യുവാവിന്റെ നിലവിളി കേള്‍ക്കുകയും ചെയ്യുന്ന പോലെ..
അകത്തു നിന്ന് തൊമ്മിയുടെ നിലവിളി.....'മൊതലാളീ ...ളീ..ളീ..!!!!!

ഓടി അകത്തേക്ക് ചെന്ന ദേവസിയേട്ടന്‍ കണ്ടത്,  ചാക്ക് നിറയെ ജഡങ്ങള്‍.....
 മുപ്ളി വണ്ടുകളുടെ ജഡങ്ങള്‍, ..അവയില്‍ ജീവനുള്ള ചിലത്, വെള്ളം,  വെള്ളം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ..

പിന്നെ ആളായി , ആനക്കമായി, പോലിസ് ആയി, നിരപരദിത്വം ബോധ്യപെട്ടതിനെ തുടര്‍ന്ന് ഷിബു ഒരു പുതിയ മനുഷ്യനായി മാറി. ' മുപ്ളി ഷിബു '..

എനിവേ..അങ്ങിനെ ഞങ്ങള്‍ സംസാരിച്ചു  കൊണ്ടിരിക്കുമ്പോ..ബസ്‌ വന്നു..

..ഞങ്ങള്‍ രണ്ടും അതില്‍ കയറി പാലാ ലക്ഷ്യമാക്കി യാത്ര തുടങ്ങി..
..എന്റെ മനസ്സ് കലങ്ങിയിരുന്നു..കാരണം..ഈ വണ്ടി ചെന്നാല്‍ ഉടനെ പുറപ്പെടും..ചെങ്ങനശ്ശേരി ക്കുള്ള ഒറ്റ വണ്ടി..

ഇവനെങ്ങാനും കാണുമോ ഞാന്‍ ആ ബസ്‌ ഇല്‍ കയറുന്നത്..

..തുടരും..

9 അഭിപ്രായങ്ങൾ:

  1. തേങ്ങാ എന്റെ വക, നിങ്ങ കോട്ടയംകാരേ നാറ്റിച്ചേ അടങ്ങു അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. കമെന്റ് കേള്‍ക്കാന്‍ കൂടി വേണ്ടിയാണ് ഞാന്‍ ഇതെഴുതെന്നു നിങ്ങള്‍ വിചാരിക്കെരുത്..മറിച്ച് അതിനു വേണ്ടി മാത്രമാണ്..പ്ലീസ്‌ ടൈപൂ..ടൈപൂന്നെ ..

    മറുപടിഇല്ലാതാക്കൂ
  3. ഹോ..നല്ലീ..എത്തിയോ.. താങ്ക് യു...
    ..അങ്ങിനെ ഒന്നും ഇല്ല...അനോണി പണി പൊളിയുന്നത് വരെ എഴുത്തും..

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചു രസം പിടിച്ചു വരുമ്പോ ദേ കെടക്കുന്നു 'തുടരും'...
    എന്നാപ്പിന്നെ എന്റെ കമന്റ് ... 'തുടരും'.....

    മറുപടിഇല്ലാതാക്കൂ
  5. കുരുമുളക് സംഭവം ചിരിപ്പിച്ചു :)

    മറുപടിഇല്ലാതാക്കൂ
  6. @നൌഷു,
    നന്ദി, ഞാന്‍ തുടരും, താങ്കളും തുടരണം...

    @ഭായ്
    സന്തോഷം, , ഞാന്‍ കൃശഗാത്രനായി, ...ഭായ്, കൃശഗാത്രന്‍..

    മറുപടിഇല്ലാതാക്കൂ
  7. ഓ അളിയാ.. എന്നതാ ഇത് .. വെറും കിടിലമാന്നെ.. സൂപ്പര്‍ ..
    കട്ടയ്ക്ക് തുടരുക

    (പക്ഷെ അക്ഷരങ്ങളുടെ നാടായ കോട്ടയത്തിനു നീ ഒരു മുതല്‍ക്കൂട്ടാണ് .. അമ്മാതി അക്ഷരതെറ്റുകള്‍ അല്യോ കുഞ്ഞേ .. ഒന്ന് ശ്രദ്ധിക്കണേ.. )

    മറുപടിഇല്ലാതാക്കൂ
  8. @കൊമ്പന്‍,
    സത്യമായിട്ടും, അത് ഞാന്‍ ഉണ്ടാക്കിയതല്ലാ,,ആരോ ഹാക്ക് ചെയ്തു അക്ഷരത്തെറ്റ് അവിടെ കേറ്റിയതാ...പിന്നെ ഒരു താങ്ക് യൂ കൂടെ കൊണ്ടോക്കോ ..

    മറുപടിഇല്ലാതാക്കൂ
  9. അണ്ണോ,
    തുടര്‍ന്നോളൂ. വായനയുടെ രസത്തിനായി അടുത്ത്തതെന്നാന്നു ഒന്ന് മെയില്‍ ചെയ്താല്‍ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ